---
title: "കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് സ്ഥാപക ദിനം ആചരിച്ചു"
english_title: "Sent thomas hss kelakam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/160381/sent-thomas-hss-kelakam"
published_at: "2023-11-07T21:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654a63bc83621_PicsArt_11-07-09.48.35.jpg"
keywords: []
---

# കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് സ്ഥാപക ദിനം ആചരിച്ചു

> **Lead Summary:** **കേളകം:** ലോകത്തിലെ ഏറ്റവും വലിയ യൂണിഫോം സംഘടനയായ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ ഭാരതത്തിലെ സ്ഥാപകദിനം കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ആചരിച്ചു. സ്കൗട്ട് ഗൈഡ് വിദ്യാര്‍ത്ഥികള്‍ സംയുക്തമായി ഫ്ളാഗ് സെറിമണി നടത്തി. പിടിഎ പ്രസിഡണ്ട് സജീവൻ എം പി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എം വി മാത്യു സ്ഥാപകദിനാചരണം ഉദ്ഘാടനം ചെയ്തു.

## Article Content

**കേളകം:** ലോകത്തിലെ ഏറ്റവും വലിയ യൂണിഫോം സംഘടനയായ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ ഭാരതത്തിലെ സ്ഥാപകദിനം കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ആചരിച്ചു. സ്കൗട്ട് ഗൈഡ് വിദ്യാര്‍ത്ഥികള്‍ സംയുക്തമായി ഫ്ളാഗ് സെറിമണി നടത്തി. പിടിഎ പ്രസിഡണ്ട് സജീവൻ എം പി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എം വി മാത്യു സ്ഥാപകദിനാചരണം ഉദ്ഘാടനം ചെയ്തു.

ഗൈഡ് അവനിക എം സന്ദേശം നൽകി. സ്കൗട്ട് മാസ്റ്റർമാരായ ടൈറ്റസ് പിസി സ്വാഗതവും നൈസ്മോന്‍ നന്ദിയും പറഞ്ഞു. ഗൈഡ് ക്യാപ്റ്റൻ റീന ഇരുപ്പക്കാട്ട് പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കേളകം ഹൈസ്കൂളിൽ രണ്ട് യൂണിറ്റുകളിലായി നൂറിലധികം വിദ്യാർത്ഥികൾ സ്കൗട്ട്-ഗൈഡ് പ്രസ്ഥാനത്തിന്റെ സന്നദ്ധപ്രവർത്തകരായി പരിശീലനം നേടിവരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/160381/sent-thomas-hss-kelakam)