---
title: "ഇരിട്ടി സാക് കമ്പ്യൂട്ടർ അക്കാദമിയിലെ വിദ്യാർത്ഥികൾ 'അന്നം അഭിമാനം' പദ്ധതിയിലേക്ക് ഉച്ചഭക്ഷണം നൽകി    "
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/160412/iritty"
published_at: "2023-11-08T06:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654adb9c24d4e_IMG-20231108-WA0000.jpg"
keywords: []
---

# ഇരിട്ടി സാക് കമ്പ്യൂട്ടർ അക്കാദമിയിലെ വിദ്യാർത്ഥികൾ 'അന്നം അഭിമാനം' പദ്ധതിയിലേക്ക് ഉച്ചഭക്ഷണം നൽകി    

> **Lead Summary:** **ഇരിട്ടി**: വിശക്കുന്നവർക്ക് ഒരു നേരത്തെ ആഹാരം നൽകുന്ന ഇരിട്ടി പൊലിസും ജെസിഐയും ചേർന്ന് പൗരാവലിയുടെ സഹായത്തോടെ നടപ്പിലാക്കിയ 'അന്നം അഭിമാനം' വിശപ്പ് രഹിത ഇരിട്ടി പദ്ധതിയുടെ ഭാഗമായി ചൊവ്വാഴ്ച ദിവസത്തെ ഉച്ചഭക്ഷണം നൽകി ഇരിട്ടി സാക് കമ്പ്യൂട്ടർ അക്കാദമിയിലെ അക്കൗണ്ടിംഗ് വിദ്യാർത്ഥികൾ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളായി.

## Article Content

**ഇരിട്ടി**: വിശക്കുന്നവർക്ക് ഒരു നേരത്തെ ആഹാരം നൽകുന്ന ഇരിട്ടി പൊലിസും ജെസിഐയും ചേർന്ന് പൗരാവലിയുടെ സഹായത്തോടെ നടപ്പിലാക്കിയ 'അന്നം അഭിമാനം' വിശപ്പ് രഹിത ഇരിട്ടി പദ്ധതിയുടെ ഭാഗമായി ചൊവ്വാഴ്ച ദിവസത്തെ ഉച്ചഭക്ഷണം നൽകി ഇരിട്ടി സാക് കമ്പ്യൂട്ടർ അക്കാദമിയിലെ അക്കൗണ്ടിംഗ് വിദ്യാർത്ഥികൾ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളായി.

ഇരിട്ടി പൊലിസ് സ്റ്റേഷനു മുന്നിലൊരുക്കിയ ഭക്ഷണ ശേഖരണ -വിതരണ കേന്ദ്രത്തിൽ വെച്ചു നടന്ന ചടങ്ങിൽ ഇരിട്ടി പൊലിസ്ഇൻസ്പെക്ടർ കെ.ജെ.വിനോയി, അന്നം അഭിമാനം പദ്ധതി കമ്മിറ്റിയംഗം സന്തോഷ് കോയിറ്റി എന്നിവർ ചേർന്ന് സാക് കമ്പ്യൂട്ടർ അക്കാദമി വിദ്യാർത്ഥികളായ നവ്യ ബാലകൃഷ്ണൻ, ഗഗന രാജൻ, കെ.കെ.മുഷിന, എ.കെ.ഇർഫാൻ, ടി.കെ.മിൻഹാജ്, ടി.മുഹമ്മദ് റിസ്വാൻ, എക്കൗണ്ടിംഗ് ഡിപ്പാർട്ട്മെൻ്റ് ഹെഡ് ഷെറിൻ തോമസ് എന്നിവരിൽനിന്നും ഉച്ചഭക്ഷണംഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/160412/iritty)