---
title: "#recruitment | ആർമി നേവി എയർഫോഴ്സ് - പ്രീ- റിക്രൂട്മെന്റ് സെലക്ഷൻ നവംബർ 11 ന് കണ്ണൂരിൽ"
english_title: "Recruitment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/160445/recruitment"
published_at: "2023-11-08T09:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654b0b6c9ef5f_images_(1)_(26).jpeg"
keywords: []
---

# #recruitment | ആർമി നേവി എയർഫോഴ്സ് - പ്രീ- റിക്രൂട്മെന്റ് സെലക്ഷൻ നവംബർ 11 ന് കണ്ണൂരിൽ

> **Lead Summary:**  ആർമി, നേവി, എയർഫോഴ്സ് സേനകളിൽ നിയമനം ആഗ്രഹിക്കുന്നവർക്കായി മേജർ രവീസ് അക്കാദമി സംഘടിപ്പിക്കുന്ന പ്രീ- റിക്രൂട്ട്മെന്റ് സെലക്ഷനും സൗജന്യ ഓറിയന്റേഷനും നവംബർ 11 ശനിയാഴ്ച രാവിലെ 9 മണിക്ക് കണ്ണൂർ താണയിലുള്ള സാധു കല്യാണ മണ്ഡപം ഹാളിൽ നടക്കും. ക്യാമ്പിൽ തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പരിശീലനം നൽകും. എസ്. എസ്. എൽ. സി., പ്ലസ് ടു, ഡിപ്ലോമ കോഴ്സുകൾ പഠിക്കുന്നവരും പഠനം പൂർത്തിയാക്കിയതുമായ 14 നും 21 നും ഇടയിൽ പ്രായമുള്ള ആൺകുട്ടികൾക്കും പെൺ കുട്ടികൾക്കും പരിപാടിയിൽ പങ്കെടുക്കാം. ഫിസിക്കൽ മെഷർമെന്റ് , മെഡിക്കൽ പരിശോധന, കൗൺസലിംഗ് എന്നിവയ്ക് ശേഷം യോഗ്യതയുള്ള കുട്ടികളെ തെരഞ്ഞെടുത്താണ് പരിശീലനം നൽകുക .

## Article Content

 ആർമി, നേവി, എയർഫോഴ്സ് സേനകളിൽ നിയമനം ആഗ്രഹിക്കുന്നവർക്കായി മേജർ രവീസ് അക്കാദമി സംഘടിപ്പിക്കുന്ന പ്രീ- റിക്രൂട്ട്മെന്റ് സെലക്ഷനും സൗജന്യ ഓറിയന്റേഷനും നവംബർ 11 ശനിയാഴ്ച രാവിലെ 9 മണിക്ക് കണ്ണൂർ താണയിലുള്ള സാധു കല്യാണ മണ്ഡപം ഹാളിൽ നടക്കും. ക്യാമ്പിൽ തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പരിശീലനം നൽകും. എസ്. എസ്. എൽ. സി., പ്ലസ് ടു, ഡിപ്ലോമ കോഴ്സുകൾ പഠിക്കുന്നവരും പഠനം പൂർത്തിയാക്കിയതുമായ 14 നും 21 നും ഇടയിൽ പ്രായമുള്ള ആൺകുട്ടികൾക്കും പെൺ കുട്ടികൾക്കും പരിപാടിയിൽ പങ്കെടുക്കാം. ഫിസിക്കൽ മെഷർമെന്റ് , മെഡിക്കൽ പരിശോധന, കൗൺസലിംഗ് എന്നിവയ്ക് ശേഷം യോഗ്യതയുള്ള കുട്ടികളെ തെരഞ്ഞെടുത്താണ് പരിശീലനം നൽകുക .

തെരഞ്ഞെടുക്കപ്പെട്ടാൽ കണ്ണൂർ, തലശ്ശേരി, കൂത്തുപറമ്പ, ഇരിട്ടി, തളിപ്പറമ്പ, പിലാത്തറ കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ പരിശീലനം നേടാനാവും പരിപാടിയിൽ പങ്കെടുക്കാൻ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ , 87 14 333 577 സെലക്ഷൻ ക്യാമ്പിൽ പങ്കെടുക്കാൻ കുട്ടികൾ രക്ഷിതാവിനൊപ്പം കൃത്യസമയത്ത് എത്തിച്ചേരണം വിശദ വിവരങ്ങൾ - സെമിനാറിൽ ലഭ്യമാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/160445/recruitment)