---
title: "കണ്ണൂർ വിവര സഞ്ചയിക പദ്ധതിക്കായി ബ്ലോക്ക് തല പരിശീലന പരിപാടി സംഘടിപ്പിച്ചു. "
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/160520/kannur"
published_at: "2023-11-08T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654b3c569aaea_IMG-20231108-WA0016.jpg"
keywords: []
---

# കണ്ണൂർ വിവര സഞ്ചയിക പദ്ധതിക്കായി ബ്ലോക്ക് തല പരിശീലന പരിപാടി സംഘടിപ്പിച്ചു. 

> **Lead Summary:** **കൂത്തുപറമ്പ്**: ജില്ലാ പഞ്ചായത്തും സാമ്പത്തിക സ്ഥിതി വിവരശേഖരണ വകുപ്പും ജില്ലയിൽ നടപ്പാക്കുന്ന കണ്ണൂർ വിവര സഞ്ചയിക പദ്ധതിക്കായി ബ്ലോക്ക് തല പരിശീലന പരിപാടി സംഘടിപ്പിച്ചു. പാട്യം, കോട്ടയം, തൃപ്പങ്ങോട്ടൂർ പഞ്ചായത്തിലെയും ബ്ലോക്ക് പഞ്ചായത്തിലെയും ജനപ്രതിനിധികൾക്കായാണ് ശില്പശാല സംഘടിപ്പിച്ചത്.

## Article Content

**കൂത്തുപറമ്പ്**: ജില്ലാ പഞ്ചായത്തും സാമ്പത്തിക സ്ഥിതി വിവരശേഖരണ വകുപ്പും ജില്ലയിൽ നടപ്പാക്കുന്ന കണ്ണൂർ വിവര സഞ്ചയിക പദ്ധതിക്കായി ബ്ലോക്ക് തല പരിശീലന പരിപാടി സംഘടിപ്പിച്ചു. പാട്യം, കോട്ടയം, തൃപ്പങ്ങോട്ടൂർ പഞ്ചായത്തിലെയും ബ്ലോക്ക് പഞ്ചായത്തിലെയും ജനപ്രതിനിധികൾക്കായാണ് ശില്പശാല സംഘടിപ്പിച്ചത്.

ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ബ്ലോക്ക് പ്രസിഡൻ്റ് ആർ. ഷീല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് പി.ഷെറീന അധ്യക്ഷത വഹിച്ചു. കോട്ടയം പഞ്ചായത്ത് പ്രസിഡൻ്റ്  സി .രാജീവൻ, തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.തങ്കമണി, പാട്യംപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.പി. പ്രദീപ്കുമാർ, ജോയിൻ്റ് ബിഡിഒ എൻ.സുരേഷ്, എക്സ്റ്റൻഷൻ ഓഫിസർ സന്തോഷ് ആരംഭൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന പഠന ക്ലാസിൽ ടി.വി.നാരായണൻ, സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്പെക്ടർ സി.സുധീർ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. ഓരോ കുടുംബങ്ങളിലെയും വിദ്യാഭ്യാസ സാമ്പത്തിക വിവരശേഖരണം ലക്ഷ്യം വച്ചാണ് വിവര സഞ്ചയിക സർവെ പ്രവർത്തനങ്ങൾ പുരോഗമിക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/160520/kannur)