---
title: "യുവാവ് കുളത്തിൽ വീണ് മരിച്ച സംഭവം: പട്ടുവം പഞ്ചായത്ത് ഓഫിസിലേക്ക് യു ഡി.എഫ് മാർച്ച് നടത്തി"
english_title: "Pattuvam panchayat office"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/160553/pattuvam-panchayat-office"
published_at: "2023-11-08T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654b54c4996ad_Screenshot_2023-11-08-14-05-55-75_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# യുവാവ് കുളത്തിൽ വീണ് മരിച്ച സംഭവം: പട്ടുവം പഞ്ചായത്ത് ഓഫിസിലേക്ക് യു ഡി.എഫ് മാർച്ച് നടത്തി

> **Lead Summary:** പട്ടുവം കാവുങ്കലിൽ യുവാവ് കുളത്തിൽ വീണ് മരിച്ച സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പട്ടുവം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പട്ടുവം പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തി.

## Article Content

പട്ടുവം കാവുങ്കലിൽ യുവാവ് കുളത്തിൽ വീണ് മരിച്ച സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പട്ടുവം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പട്ടുവം പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തി.

മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. പട്ടുവം കാവുങ്കലിൽ ഇരുചക്ര വാഹനമുൾപ്പെടെ കുളത്തിൽ വീണ് യുവാവ് മരിക്കാനിടയായ സംഭവത്തിന് ഉത്തരവാദികൾ പട്ടുവം പഞ്ചായത്ത് ഭരണാധികാരികളും ഭരണ കക്ഷിയായ സി.പി.എമ്മും ആണെന്ന് ആരോപിച്ചായിരുന്നു മാർച്ച് സംഘടിപ്പിച്ചത്.

തളിപ്പറമ്പ് എസ് ഐ കെ ദിനേശന്റെ നേതൃത്വത്തിലുള്ള പോലീസ് മാർച്ച് പഞ്ചായത്ത് ഓഫീസിന് മുന്നിൽ തടഞ്ഞു. ടി.പി സുബൈർ അധ്യക്ഷത വഹിച്ചു. രാജീവൻ കപ്പച്ചേരി, എസ്.കെ.പി സക്കറിയ, കെ.ദാമോദരൻ, എസ്.കെ ആബിത തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/160553/pattuvam-panchayat-office)