---
title: "വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ കുത്തിക്കീറി നശിപ്പിച്ച നിലയിൽ "
english_title: "auto-rickshaw"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/160574/auto-rickshaw"
published_at: "2023-11-08T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654b61219a8e5_Picsart_23-11-08_15-39-19-138.jpg"
keywords: []
---

# വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ കുത്തിക്കീറി നശിപ്പിച്ച നിലയിൽ 

> **Lead Summary:** **പയ്യന്നൂർ**: കൊറ്റിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട സി.എൻ.ജി ഓട്ടോറിക്ഷ കുത്തിക്കീറി നശിപ്പിച്ച നിലയിൽ. കൊററി കണ്ണങ്ങാട്ട് ക്ഷേത്രത്തിന് സമീപത്തെ ഷാഹുൽ ഹമീദിന്റെ K L 86 B 4988 നമ്പർ സിഎൻജി ഓട്ടോറിക്ഷയാണ് അക്രമത്തിന് ഇരയായത്. ഇന്നു രാവിലെ 7 മണിയോടുകൂടിയാണ് സംഭവം ശ്രദ്ധയിൽപ്പെടുന്നത്.

## Article Content

**പയ്യന്നൂർ**: കൊറ്റിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട സി.എൻ.ജി ഓട്ടോറിക്ഷ കുത്തിക്കീറി നശിപ്പിച്ച നിലയിൽ. കൊററി കണ്ണങ്ങാട്ട് ക്ഷേത്രത്തിന് സമീപത്തെ ഷാഹുൽ ഹമീദിന്റെ K L 86 B 4988 നമ്പർ സിഎൻജി ഓട്ടോറിക്ഷയാണ് അക്രമത്തിന് ഇരയായത്. ഇന്നു രാവിലെ 7 മണിയോടുകൂടിയാണ് സംഭവം ശ്രദ്ധയിൽപ്പെടുന്നത്.

ഓട്ടോറിക്ഷയുടെ പിൻഭാഗത്തെ സീറ്റും മുകൾഭാഗത്തെ റൂഫും കീറിയ നിലയിലാണ്. മീറ്റർ ബോക്സ് തകർത്ത നിലയിലും, വാഹനത്തിൽ സ്ഥാപിച്ചിരിക്കുന്ന ഫയർ എസ്റ്റിങ്ക്വിഷർ നഷ്ടപ്പെട്ടിട്ടുണ്ട്. ഏതാണ്ട് മുപ്പതിനായിരം രൂപയോളം നാശനഷ്ടം കണക്കാക്കപ്പെടുന്നു.

കഴിഞ്ഞ ദിവസം രാമന്തളിയിലെ ഒരു ബൈക്ക് ഓട്ടോയുമായി ഉരസിയതിനെ തുടർന്ന് വാക്കേറ്റമുണ്ടായതായും പറയുന്നു. പ്രതികളെ പിടിക്കാൻ ആവശ്യമായ നടപടികൾ പോലീസ് ഉടനടി സ്വീകരിക്കണമെന്ന് സിഐടിയു ഏരിയ സെക്രട്ടറി രാമചന്ദ്രൻ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പയ്യന്നൂർ പോലീസിൽ നൽകിയ പരാതിയിൽ പോലീസ് അന്വേഷണമാരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/160574/auto-rickshaw)