---
title: "എംഎം വർഗീസിനെ ചോദ്യം ചെയ്യുന്നത് ഉന്നത സിപിഎം നേതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ: അനിൽ അക്കര"
english_title: "Anil Akkara"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/160589/anil-akkara"
published_at: "2023-11-08T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654b717576cd7_Screenshot_2023-11-08-16-56-50-26_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# എംഎം വർഗീസിനെ ചോദ്യം ചെയ്യുന്നത് ഉന്നത സിപിഎം നേതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ: അനിൽ അക്കര

> **Lead Summary:** **തൃശൂർ**: ഉന്നത സിപിഎം നേതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തൃശൂർ സിപിഎം ജില്ലാ സെക്രട്ടറി എംഎം വർഗീസിനെ ഇഡി ചോദ്യം ചെയ്യുന്നതെന്ന് കോൺ​ഗ്രസ് നേതാവ് അനിൽ അക്കര. സിപിഎം ഓഫീസിലുള്ള ഉപസമിതി റിപ്പോർട്ട് ഇഡി റെയ്ഡ് നടത്തി പിടിച്ചെടുക്കണമെന്ന് അനിൽ അക്കര പറഞ്ഞു.

## Article Content

**തൃശൂർ**: ഉന്നത സിപിഎം നേതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തൃശൂർ സിപിഎം ജില്ലാ സെക്രട്ടറി എംഎം വർഗീസിനെ ഇഡി ചോദ്യം ചെയ്യുന്നതെന്ന് കോൺ​ഗ്രസ് നേതാവ് അനിൽ അക്കര. സിപിഎം ഓഫീസിലുള്ള ഉപസമിതി റിപ്പോർട്ട് ഇഡി റെയ്ഡ് നടത്തി പിടിച്ചെടുക്കണമെന്ന് അനിൽ അക്കര പറഞ്ഞു.

എംഎം വർ​ഗീസിനെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് അനിൽ അക്കരയുടെ പ്രതികരണം. കരുവന്നൂരിലെ സിപിഎം ഉപസമിതി, പാർലമെന്ററി സമിതി റിപ്പോർട്ട് ഇഡിക്ക് മുന്നിൽ ഹാജരാക്കണമെന്ന് അനിൽ അക്കര ആവശ്യപ്പെട്ടു. അനധികൃത ലോണുകളുടെ വിവരം ഉപസമിതി റിപ്പോർട്ടിലുണ്ട്.

2 കുറിക്കമ്പനികൾക്ക് ലോൺ ശുപാർശ ചെയ്തു.അതിന് കൈക്കൂലി വാങ്ങി.ഇതിൽ പങ്കില്ലെങ്കിൽ പാർട്ടി രേഖ ഹാജരാക്കാൻ ധൈര്യമുണ്ടോ? ഉപസമിതി റിപ്പോർട്ട് ഇഡി റെയ്ഡ് നടത്തി പിടിച്ചെടുക്കണമെന്നും അനിൽ അക്കര പറ‍ഞ്ഞു. ലൈഫ്മീഷൻ കോഴ കേസിൽ പ്രതികളിൽ നിന്ന്10 കോടി സ്വത്ത് കണ്ടെത്തിയത് സ്വാഗതാർഹമാണെന്ന് അനിൽ അക്കര പ്രതികരിച്ചു. ശിവശങ്കരൻ ഉൾപ്പെടെയുള്ളവരിൽ നിന്ന് കണ്ടുകെട്ടിയത് മുഖ്യമന്ത്രിയിൽ നിന്ന് കണ്ടുകെട്ടിയതിന് തുല്യമാണെന്നും അക്കര കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/160589/anil-akkara)