---
title: "വീർപാടിൽ എത്തുന്ന പ്രധാന മൂന്നു വഴികളും യാത്രയോഗ്യമല്ല: വഴി നടക്കാനാവാതെ പ്രദേശവാസികൾ"
english_title: " Road barriers "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/160590/road-barriers"
published_at: "2023-11-08T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654b725b94d99_IMG-20231108-WA0009.jpg"
keywords: []
---

# വീർപാടിൽ എത്തുന്ന പ്രധാന മൂന്നു വഴികളും യാത്രയോഗ്യമല്ല: വഴി നടക്കാനാവാതെ പ്രദേശവാസികൾ

> **Lead Summary:** **വീർപ്പാട്** : ആറളം പഞ്ചായത്തിലെ എടൂർ കീഴ്പ്പള്ളി റോഡിൽ നിന്നും വീർപ്പാടിലേക്ക് എത്തുന്ന മൂന്ന് റോഡുകളും തകർന്ന് യാത്രാ യോഗ്യമല്ലാതെ മാറിയിരിക്കുന്നു. കാൽനടയാത്രക്ക് പോലും ഉപയോഗിക്കാൻ കഴിയാത്ത വിധം തകർന്നത്തോടെ രോഗികളും കുട്ടികളും അടങ്ങുന്ന ജനം ദുരിതത്തിൽ ആയിരിക്കുകയാണ്.

## Article Content

**വീർപ്പാട്** : ആറളം പഞ്ചായത്തിലെ എടൂർ കീഴ്പ്പള്ളി റോഡിൽ നിന്നും വീർപ്പാടിലേക്ക് എത്തുന്ന മൂന്ന് റോഡുകളും തകർന്ന് യാത്രാ യോഗ്യമല്ലാതെ മാറിയിരിക്കുന്നു. കാൽനടയാത്രക്ക് പോലും ഉപയോഗിക്കാൻ കഴിയാത്ത വിധം തകർന്നത്തോടെ രോഗികളും കുട്ടികളും അടങ്ങുന്ന ജനം ദുരിതത്തിൽ ആയിരിക്കുകയാണ്.

വീർപ്പാട് എസ് എൻ കോളേജ് അടക്കം വിദ്യാഭ്യാസ സ്ഥാപങ്ങളും നിരവധി യാത്രക്കാരും ദിനം പ്രതി യാത്ര ചെയ്യുന്ന ഒരു റോഡിന്റെ നവീകരണ പ്രവർത്തി മൂന്നുവർഷമായിട്ടും പൂർത്തീകരിക്കാതെ അനന്തമായി നീളുകയാണ്.

മഴക്കാലത്തിനു മുൻപേ മെറ്റൽ നിരത്തി അടിത്തറ ഉറപ്പിക്കുന്നത് വരെ എത്തിച്ചെങ്കിലും പ്രവർത്തി പൂർത്തീകരിക്കാതെ ഇപ്പോഴും റോഡിൽ മെറ്റൽ ഇളകിക്കിടക്കുന്ന തെറിക്കുന്ന നിലയിലാണ്.

നിർമ്മാണം പൂർത്തീകരിക്കാത്ത അവഗണനയ്ക്കെതിരെ താലൂക്ക് വികസന സമിതി യോഗങ്ങളിൽ ഉൾപ്പെടെ പരാതി വന്നെങ്കിലും ഇനിയും നടപടി ഉണ്ടായിട്ടില്ല. അനാവശ്യ നിയമ തടസങ്ങങ്ങൾ ചൂണ്ടിക്കാട്ടി സാധാരണക്കാരായ കോളനി വാസികൾ ഉൾപ്പെടുന്ന പാവപ്പെട്ട ജനങ്ങളെ കഷ്ടത്തിലാക്കുന്നത് അവസാനിപ്പിക്കണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/160590/road-barriers)