---
title: "നവകേരള സദസ്സ്: ഇരിക്കൂറില്‍ സംരംഭക സംഗമം സംഘടിപ്പിച്ചു "
english_title: "Irikkor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/160609/irikkor"
published_at: "2023-11-08T18:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654b8310b9225_IMG-20231108-WA0022.jpg"
keywords: []
---

# നവകേരള സദസ്സ്: ഇരിക്കൂറില്‍ സംരംഭക സംഗമം സംഘടിപ്പിച്ചു 

> **Lead Summary:** **ഇരിക്കൂർ**: നവകേരള സദസ്സിന്റെ ഭാഗമായി ഇരിക്കൂര്‍ മണ്ഡലത്തില്‍ സംരംഭക സംഗമം സംഘടിപ്പിച്ചു . ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലിസ്സി ഓ എസ്‌ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. റോബര്‍ട്ട് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മനേജർ എ എസ്‌ ഷിറാസ് മുഖ്യ പ്രഭാഷണം നടത്തി.

## Article Content

**ഇരിക്കൂർ**: നവകേരള സദസ്സിന്റെ ഭാഗമായി ഇരിക്കൂര്‍ മണ്ഡലത്തില്‍ സംരംഭക സംഗമം സംഘടിപ്പിച്ചു . ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലിസ്സി ഓ എസ്‌ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. റോബര്‍ട്ട് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മനേജർ എ എസ്‌ ഷിറാസ് മുഖ്യ പ്രഭാഷണം നടത്തി.

പുതു സംരംഭം തുടങ്ങുന്നവർക്കായി തളിപ്പറമ്പ ബ്ലോക്ക് വ്യവസായ വികസന ഓഫീസർ സുനിൽ എം ൻ്റെ നേതൃത്വത്തിൽ ക്ലാസുകൾ നടന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് പി കെ മുനീർ, തളിപ്പറമ്പ താലൂക്ക് വ്യവസായ ഓഫീസർ ഗിരീഷ് കുമാർ കെ പി, ഇരിക്കൂർ ബ്ലോക് വ്യവസായ വികസന ഓഫീസർ ശ്രീകാന്ത് ടി വി, നിരവധി പുതുസംരഭകർ, നിലവിൽ സംരംഭം നടത്തുന്നവർ, മണ്ഡലത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഇ ഡി ക്ലബ് പ്രതിനിധികൾ എന്നിവരടക്കം നിരവധിപേർ പരിപാടിയിൽ പങ്കെടുത്തു. ഇരിക്കൂർ മണ്ഡലത്തിലെ വിവിധ സംരംഭകർ അവരുടെ ഉത്പന്നങ്ങൾ പരിചയപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/160609/irikkor)