---
title: "വാര്‍ത്താസമ്മേളനത്തിനിടെ ഇരച്ചുകയറി, വനിത നേതാക്കളെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്‌ത് നീക്കി; കെഎസ്‌യുവിനെതിരെ ആര്‍ ബിന്ദു"
english_title: "Ksu "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/160620/ksu"
published_at: "2023-11-08T18:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654b8b25ba761_n55486445616994495288954fa57a1fbcbdf293a4b810a0a2e6e04cdfb09f4e81622331599aaae3ee2cdaa4.jpg"
keywords: []
---

# വാര്‍ത്താസമ്മേളനത്തിനിടെ ഇരച്ചുകയറി, വനിത നേതാക്കളെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്‌ത് നീക്കി; കെഎസ്‌യുവിനെതിരെ ആര്‍ ബിന്ദു

> **Lead Summary:** **തിരുവനന്തപുരം: **മന്ത്രി ആര്‍ ബിന്ദുവിന്റെ വാര്‍ത്താസമ്മേളനത്തിനിടെ കെഎസ്‌യു പ്രതിഷേധം. മന്ത്രിയുടെ ഓഫീസിലേക്കാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി ഇരച്ചുകയറിയത്. മുദ്രാവാക്യങ്ങളുമായി പ്രവര്‍ത്തകര്‍ മന്ത്രിക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥവും മന്ത്രിയുടെ ജീവനക്കാരും ചേര്‍ന്ന് പ്രവര്‍ത്തകരെ തടഞ്ഞു. 

## Article Content

**തിരുവനന്തപുരം: **മന്ത്രി ആര്‍ ബിന്ദുവിന്റെ വാര്‍ത്താസമ്മേളനത്തിനിടെ കെഎസ്‌യു പ്രതിഷേധം. മന്ത്രിയുടെ ഓഫീസിലേക്കാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി ഇരച്ചുകയറിയത്. മുദ്രാവാക്യങ്ങളുമായി പ്രവര്‍ത്തകര്‍ മന്ത്രിക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥവും മന്ത്രിയുടെ ജീവനക്കാരും ചേര്‍ന്ന് പ്രവര്‍ത്തകരെ തടഞ്ഞു. 

പ്രതിഷേധക്കാരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു നീക്കി. അതേസമയം കെഎസ്‌യു നടത്തുന്നത് സമരാഭാസമാണെന്ന് മന്ത്രി പ്രതികരിച്ചു. തൃശൂര്‍ കേരളവര്‍മ കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി തനിക്ക് ഒരു ബന്ധവുമില്ല. തെരഞ്ഞെടുപ്പില്‍ ഇടപ്പെട്ടു എന്ന് പറയുന്നവര്‍ തെളിവുകള്‍ പുറത്തുവിടട്ടെ എന്നും മന്ത്രി പറഞ്ഞു. ജനാധിപത്യ ബോധത്തോടെ കാര്യങ്ങളെ കാണാനുള്ള സമചിത്തത കെഎസ്‌യുവിന് ഇല്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/160620/ksu)