---
title: "കെ.കെ. ഷൈലജയുടെ ഫോട്ടോ ഉപയോഗിച്ച്‌ വ്യാജപ്രചരണം; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്"
english_title: "Kk shailaja "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/160623/kk-shailaja"
published_at: "2023-11-08T19:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654b8d85dc7b5_n55485411416994501176029342aa1af551d5c96a32cab66c5190f339a748d78c042b203780e08c7116f389.jpg"
keywords: []
---

# കെ.കെ. ഷൈലജയുടെ ഫോട്ടോ ഉപയോഗിച്ച്‌ വ്യാജപ്രചരണം; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്

> **Lead Summary:** **തിരുവനന്തപുരം:** മുൻ മന്ത്രിയും എംഎല്‍എയുമായ കെ.കെ. ഷൈലജയുടെ ഫോട്ടോ ഉപയോഗിച്ച്‌ സമൂഹമാധ്യമത്തില്‍ വ്യാജപ്രചരണം നടക്കുന്ന സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് എംഎല്‍എയുടെ ഓഫീസ്. കേരളീയം 2023 പരിപാടി ധൂര്‍ത്താണെന്ന് കെ.കെ. ഷൈലജ പറഞ്ഞെന്ന തരത്തിലാണ് വ്യാജപ്രചരണം നടക്കുന്നത്.

## Article Content

**തിരുവനന്തപുരം:** മുൻ മന്ത്രിയും എംഎല്‍എയുമായ കെ.കെ. ഷൈലജയുടെ ഫോട്ടോ ഉപയോഗിച്ച്‌ സമൂഹമാധ്യമത്തില്‍ വ്യാജപ്രചരണം നടക്കുന്ന സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് എംഎല്‍എയുടെ ഓഫീസ്. കേരളീയം 2023 പരിപാടി ധൂര്‍ത്താണെന്ന് കെ.കെ. ഷൈലജ പറഞ്ഞെന്ന തരത്തിലാണ് വ്യാജപ്രചരണം നടക്കുന്നത്.

> "കാരുണ്യ പദ്ധതി നിലച്ചു, സപ്ലൈകോയില്‍ അവശ്യവസ്തുക്കള്‍ കിട്ടാനില്ല, ക്ഷേമ പെന്‍ഷന്‍ മുടങ്ങിയിട്ട് മാസങ്ങള്‍, ഇതിനിടയിലും 27 കോടി പൊടിപൊടിച്ചത് ധൂര്‍ത്താണ്' എന്ന് ഷൈലജ പറഞ്ഞെന്ന രീതിയിലാണ് ഫോട്ടോ സഹിതമുള്ള വ്യാജപ്രചരണമെന്ന് ഓഫീസ് അറിയിച്ചു.

കേരളീയത്തിനെതിരേ പ്രതിപക്ഷം രൂക്ഷ വിമര്‍ശന ഉന്നയിക്കുന്നതിനിടെയാണ് ഇത്തരമൊരു പ്രചരണം കൂടി നടക്കുന്നത്. അതേസമയം കേരളീയം വൻ വിജ‍യമായിരുന്നുവെന്നും വിമര്‍ശനങ്ങള്‍ ഒന്നും ഏശിയില്ലെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/160623/kk-shailaja)