---
title: "ചികിത്സാ സഹായം തേടുന്നു"
english_title: "Sudheesh "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/160627/sudheesh"
published_at: "2023-11-08T19:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654b952a49386_PicsArt_11-08-07.31.41.jpg"
keywords: []
---

# ചികിത്സാ സഹായം തേടുന്നു

> **Lead Summary:** **ഇരിട്ടി: **ഹൈപ്പറ്റൈറ്റിസ് ബി രോഗം പിടിപെട്ട് കോഴിക്കോട് മൈത്ര ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന മുഴക്കുന്ന് പഞ്ചായത്തിലെ 14-ാം വാര്‍ഡ് കായപ്പനച്ചിയില്‍ താമസിക്കുന്ന മാവില സുധീഷ് ചികിത്സാ സഹായം തേടുന്നു.

## Article Content

**ഇരിട്ടി: **ഹൈപ്പറ്റൈറ്റിസ് ബി രോഗം പിടിപെട്ട് കോഴിക്കോട് മൈത്ര ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന മുഴക്കുന്ന് പഞ്ചായത്തിലെ 14-ാം വാര്‍ഡ് കായപ്പനച്ചിയില്‍ താമസിക്കുന്ന മാവില സുധീഷ് ചികിത്സാ സഹായം തേടുന്നു.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സുധീഷിന്റെ ഭാരിച്ച ചികിത്സാ ചിലവ് കണ്ടെത്തുന്നതിന് കുടുംബാംഗങ്ങള്‍ക്ക് കഴിയാത്ത സ്ഥിതിയില്‍ തുക കണ്ടെത്തുന്നതിനായി മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.ബിന്ദു രക്ഷാധികാരിയായും പഞ്ചായത്ത് അംഗം വി.വി.വിനോദ് ചെയര്‍മാനും കെ.ശശിധരന്‍ കണ്‍വീനറുമായി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.

സഹായങ്ങള്‍ സ്വീകരിക്കുന്നതിനായി കേരള ഗ്രാമീണ്‍ ബാങ്ക് കാക്കയങ്ങാട് ശാഖയില്‍ 40425101078336 (ഐഎഫ്എസ്‌സി കോഡ് കെഎല്‍ജിബി 0040425) അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. ഗൂഗിള്‍ പേ നമ്പര്‍: 7510970801.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/160627/sudheesh)