---
title: "പായത്തെ പുഴയോരം ഇനി മുതൽ മുളകൾ കൊണ്ട് സമൃദ്ധമാവും"
english_title: "Payam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/160639/payam"
published_at: "2023-11-08T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654b9b2050daa_PicsArt_11-08-07.54.12.jpg"
keywords: []
---

# പായത്തെ പുഴയോരം ഇനി മുതൽ മുളകൾ കൊണ്ട് സമൃദ്ധമാവും

> **Lead Summary:** **ഇരിട്ടി: **നബാർഡിന്റെ സാമ്പത്തിക സഹായത്തോടുകൂടി പായം പഞ്ചായത്തിലെ 10 കിലോമീറ്റർ പുഴയോരത്ത് 12 വിവിധയിനങ്ങളിലുള്ള മുള വച്ചുപിടിപ്പിക്കുന്ന പദ്ധതി കണ്ണൂർ ജില്ലയിൽ ആദ്യമായി ആരംഭിച്ചിരിക്കുകയാണ്. പായം ഗ്രാമ പഞ്ചായത്തിലെ വള്ളിത്തോട് ആനപ്പന്തി കവലയിലാണ് നബാർഡ് കേരള ചീഫ് ജനറൽ മാനേജർ ഡോ.ഗോപകുമാരൻ നായർ ഉദ്ഘാടനം ചെയ്തു.

## Article Content

**ഇരിട്ടി: **നബാർഡിന്റെ സാമ്പത്തിക സഹായത്തോടുകൂടി പായം പഞ്ചായത്തിലെ 10 കിലോമീറ്റർ പുഴയോരത്ത് 12 വിവിധയിനങ്ങളിലുള്ള മുള വച്ചുപിടിപ്പിക്കുന്ന പദ്ധതി കണ്ണൂർ ജില്ലയിൽ ആദ്യമായി ആരംഭിച്ചിരിക്കുകയാണ്. പായം ഗ്രാമ പഞ്ചായത്തിലെ വള്ളിത്തോട് ആനപ്പന്തി കവലയിലാണ് നബാർഡ് കേരള ചീഫ് ജനറൽ മാനേജർ ഡോ.ഗോപകുമാരൻ നായർ ഉദ്ഘാടനം ചെയ്തു.

ഈ വർഷം 5000 മുള തൈകളാണ് ഈ പദ്ധതി പ്രകാരം വച്ചുപിടിപ്പിക്കുന്നത്. പുഴയോരമിടിഞ്ഞ മണ്ണൊലിപ്പ് തടയുന്നതിനും അതോടൊപ്പം തന്നെ മൂന്നുവർഷം കൊണ്ട് ഈ മേഖലയിലെ ഈറ്റ തൊഴിലാളികളെ സംരക്ഷിക്കുന്നതിനും വേണ്ടിയിട്ടുള്ള ബൃഹത്തായിട്ടുള്ള പദ്ധതിക്കാണ് ഗ്രാമപഞ്ചായത്ത് നബാർഡിന്റെ സഹായത്തോടുകൂടി പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്.

 ഉദ്ഘാടന ചടങ്ങിൽ പായം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് കുമാർ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡണ്ട് പി. രജനി അധ്യക്ഷയായിരുന്നു. ഉദ്ഘാടന കർമ്മം നബാർഡ് ചീഫ് ജനറൽ മാനേജർ ഡോ. ഗോപകുമാരൻ നായർ നിർവഹിച്ചു. മുഖ്യാതിഥികളായി ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. വേലായുധൻ അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ എന്നിവർ പങ്കെടുത്തു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഹമീദ് കണിയാട്ടയിൽ, മുജീബ് കുഞ്ഞിക്കണ്ടി, ജെസി പി.എൻ, പ്രമീള വി, പി. സാജിത്, ജോഷ് മോൻ, അമർജിത്ത്,മറ്റു ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു. ജീവൻ ജ്യോതി എക്സിക്യൂട്ടീവ് ഡയറക്ടർ പി.എം. പത്രോസ് പദ്ധതി വിശദീകരണം നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/160639/payam)