---
title: "മല്ലു ട്രാവലർക്കെതിരെ മുൻഭാര്യയുടെ പരാതിയിൽ പോക്സോ ചുമത്തി കേസെടുത്തു"
english_title: "Mallu traveler "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/160645/mallu-traveler"
published_at: "2023-11-08T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654ba0976adf6_mallu-traveler.1.2368814.jpg"
keywords: []
---

# മല്ലു ട്രാവലർക്കെതിരെ മുൻഭാര്യയുടെ പരാതിയിൽ പോക്സോ ചുമത്തി കേസെടുത്തു

> **Lead Summary:** **ഇരിട്ടി:** പ്രമുഖ വ്ലോഗർ ഇരിട്ടി പയഞ്ചേരിമുക്ക് സ്വദേശി വി.പി. ഷാക്കിറിന് എതിരെ (മല്ലു ട്രാവലർ) പോക്സോ കേസ്. മുൻഭാര്യ ധർമടം പോലീസിൽ നൽകിയപരാതി പ്രകാരമായിരുന്നു കേസ്. ഇര ആരോപിക്കുന്ന കുറ്റകൃത്യം നടന്നത് ഇരിട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്നതുകൊണ്ട് കേസ് ഇരിട്ടി പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.

## Article Content

**ഇരിട്ടി:** പ്രമുഖ വ്ലോഗർ ഇരിട്ടി പയഞ്ചേരിമുക്ക് സ്വദേശി വി.പി. ഷാക്കിറിന് എതിരെ (മല്ലു ട്രാവലർ) പോക്സോ കേസ്. മുൻഭാര്യ ധർമടം പോലീസിൽ നൽകിയപരാതി പ്രകാരമായിരുന്നു കേസ്. ഇര ആരോപിക്കുന്ന കുറ്റകൃത്യം നടന്നത് ഇരിട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്നതുകൊണ്ട് കേസ് ഇരിട്ടി പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.

പരാതിയിൽ ശൈശവ വിവാഹം, ഗാർഹിക പീഡനം തുടങ്ങിയ ആരോപണങ്ങളാണ് ഷാക്കിറിന് എതിരെ ഉന്നയിച്ചിരിക്കുന്നത്. വിദേശ വനിതക്കെതിരായ ലൈംഗിക അതിക്രമ പരാതിക്ക് പിന്നാലെയാണ് മല്ലു ട്രാവലർ ഷാക്കിറിന് ഇപ്പോൾ പോക്സോ കേസ് കൂടി വരുന്നത്. പ്രായപൂർത്തിയാകും മുൻപ് ഷാക്കിർ തന്നെ വിവാഹം കഴിച്ചുവെന്നും 15-ാം വയസ്സിൽ ഗർഭിണി ആയിരിക്കുമ്പോൾ പോലും അതി ക്രൂരമായി പീഡിപ്പിച്ചു വെന്നും ഗർഭഛിദ്രം നടത്തി തുടങ്ങിയ ആരോപണങ്ങളാണ് ആദ്യഭാര്യ ഷാക്കിറിനെതിരെ ഉന്നയിച്ചിരുന്നത്.

2012 മുതൽ ഒന്നിച്ചു താമസിച്ചിരുന്ന ഇവർ 2015 ൽ ആണ് വിവാഹിതരാകുന്നത്. വിവാഹം കഴിഞ്ഞു രണ്ട് വർഷത്തിന് ശേഷം പരസ്പരം പിരിയുകയാണ് രണ്ടുപേരും വീണ്ടും വേറെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. സംഭവം നടന്ന് 11 വർഷങ്ങൾക്ക് ശേഷം കേസ് കൊടുത്തതിന് പിന്നിൽ സമീപകാലത്ത് മുഖപുസ്തകത്തിൽ പരസ്പരം നടന്ന പ്രതികരണങ്ങൾ ആണ് കാരണമെന്ന് സംശയിക്കുന്നു. പ്രായപൂർത്തി ആകുന്നതിന് മുൻപ് പീഡിപ്പിച്ച് ഗർഭിണി ആക്കിയതിനും പോക്സോ കുറ്റവും ചുമത്തി ഇരിട്ടി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/160645/mallu-traveler)