---
title: "ഇരിട്ടിയിലെ ജ്വല്ലറിയിൽ മോഷണം"
english_title: "Robbery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/160668/robbery"
published_at: "2023-11-08T22:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654bbb64c7c04_PicsArt_11-08-10.07.31.jpg"
keywords: []
---

# ഇരിട്ടിയിലെ ജ്വല്ലറിയിൽ മോഷണം

> **Lead Summary:** **ഇരിട്ടി:** ഇരിട്ടിയിലെ ജ്വല്ലറിയിൽ പകൽ മോഷണം. ക്രിസ്ത്യൻ പള്ളിക്ക് സമീപത്തുള്ള വിവ ഗോൾഡിലാണ് മോതിരം വാങ്ങാൻ എത്തിയ രണ്ട് അന്യസംസ്ഥാനക്കാരായ മോഷ്ടക്കൽ രണ്ടര പവൻ വരുന്ന മാലയും കവർന്ന് ഓടിരക്ഷപെട്ടത്‌. വെള്ളിയിൽ തീർത്ത മോതിരം വാങ്ങാൻ എത്തിയ ഇവർ മോതിരം വാങ്ങിയ ശേഷം ചില്ലറ ചോദിച്ചു് കട ഉടമയുടെ ശ്രദ്ധ തിരിച്ച ശേഷം ടേബിളിൽ വച്ചിരുന്ന രണ്ടര പവൻ തൂക്കം വരുന്ന പഴയ സ്വർണ്ണമാലയും മോഷ്ട്ടിച്ചു കടന്നുകളയുക ആയിരുന്നു.

## Article Content

**ഇരിട്ടി:** ഇരിട്ടിയിലെ ജ്വല്ലറിയിൽ പകൽ മോഷണം. ക്രിസ്ത്യൻ പള്ളിക്ക് സമീപത്തുള്ള വിവ ഗോൾഡിലാണ് മോതിരം വാങ്ങാൻ എത്തിയ രണ്ട് അന്യസംസ്ഥാനക്കാരായ മോഷ്ടക്കൽ രണ്ടര പവൻ വരുന്ന മാലയും കവർന്ന് ഓടിരക്ഷപെട്ടത്‌. വെള്ളിയിൽ തീർത്ത മോതിരം വാങ്ങാൻ എത്തിയ ഇവർ മോതിരം വാങ്ങിയ ശേഷം ചില്ലറ ചോദിച്ചു് കട ഉടമയുടെ ശ്രദ്ധ തിരിച്ച ശേഷം ടേബിളിൽ വച്ചിരുന്ന രണ്ടര പവൻ തൂക്കം വരുന്ന പഴയ സ്വർണ്ണമാലയും മോഷ്ട്ടിച്ചു കടന്നുകളയുക ആയിരുന്നു.

മോഷ്ടക്കൽ കട വിട്ട് ഇറങ്ങിയ ശേഷം മാത്രമാണ് ഉടമസ്ഥൻ മാല മോഷണം പോയ വിവരം അറിഞ്ഞത്. അപ്പോഴേക്കും മോഷ്ടക്കൽ ഓടിമറഞ്ഞിരുന്നു. ഉടൻതന്നെ പോലീസിൽ വിവരം അറിയെച്ചെങ്കിലും മോഷ്ടക്കളെ പിടികൂടാൻ കഴിഞ്ഞില്ല. കടയിലെ സിസി ടീവി ദൃശ്യങ്ങൾ പരിശോധിച്ചശേഷം മോഷ്ടക്കളുടെ ദൃശ്യം പുറത്തുവിട്ടിരിക്കുകയാണ്. ഇരിട്ടി പോലീസ് കേസ് രെജിസ്റ്റർചെയ്ത് അന്വേഷണം ആരംഭിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/160668/robbery)