---
title: "മിഷൻ റെയിൻബോ: സംസ്ഥാനതല ഉദ്ഘാടനം നടന്നു "
english_title: "Vnvasavan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/160771/vnvasavan"
published_at: "2023-11-09T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654c83e6d69f0_Screenshot_20231109-122948_WhatsApp.jpg"
keywords: []
---

# മിഷൻ റെയിൻബോ: സംസ്ഥാനതല ഉദ്ഘാടനം നടന്നു 

> **Lead Summary:** കേരള ബാങ്കിനെ കേരളത്തിലെ നമ്പർ വൺ ബാങ്ക് എന്ന ലക്ഷ്യത്തിലേക്ക് കൂടുതൽ ഗതിവേഗം കൈവരിക്കുന്നതിനായി നടപ്പാക്കുന്ന 100 ദിന കർമ പദ്ധതിയായ മിഷൻ റെയിൻബോ 24 ന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരിൽ നടന്നു.

## Article Content

കേരള ബാങ്കിനെ കേരളത്തിലെ നമ്പർ വൺ ബാങ്ക് എന്ന ലക്ഷ്യത്തിലേക്ക് കൂടുതൽ ഗതിവേഗം കൈവരിക്കുന്നതിനായി നടപ്പാക്കുന്ന 100 ദിന കർമ പദ്ധതിയായ മിഷൻ റെയിൻബോ 24 ന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരിൽ നടന്നു.

കണ്ണൂർ റീജയണൽ ഓഫീസിൽ സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. ജനങ്ങൾക്ക് സഹകരണ മേഖലയോടാണ് വിശ്വാസമെന്നും അതിന്റെ ജനകീയ അടിത്തറ തകർക്കാൻ ആർക്കും കഴിയില്ലെന്നും മന്ത്രി പറഞ്ഞു. ആധുനിക ഡിജിറ്റൽ സേവനങ്ങൾ പരമാവധി ഉപയോഗിച്ച് എല്ലാ ജീവനക്കാരുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കിയുള്ള പ്രവർത്തനമാണ് 2024 ഫെബ്രുവരി എട്ടുവരെ നീളുന്ന 100 ദിന കർമപദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കൽ അധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/160771/vnvasavan)