---
title: "#kathiroor | കോടിയേരി വരസ്‌മൃതി ചിത്രകലാ പ്രദർശനം കതിരൂരിൽ തുടങ്ങി. "
english_title: "Kathi door "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/160773/kathi-door"
published_at: "2023-11-09T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654c84f61cc85_IMG-20231109-WA0010.jpg"
keywords: []
---

# #kathiroor | കോടിയേരി വരസ്‌മൃതി ചിത്രകലാ പ്രദർശനം കതിരൂരിൽ തുടങ്ങി. 

> **Lead Summary:** കോടിയേരി വരസ്‌മൃതി ചിത്രകലാ പ്രദർശനം കതിരൂരിൽ തുടങ്ങി. കെ എസ് സുനിൽകുമാർ ചെയ്ത 49 ൽ പരം ജലച്ചായ രചനകളുടെ വിപുലമായ പ്രദർശനമാണ് കതിരൂർ ഗ്രാമപഞ്ചായത്ത് ആർട്ട്‌ ഗാലറിയിൽ ഒരുക്കിയത്. അന്തരിച്ച ജനനേതാവ് കോടിയേരി ബാലകൃഷ്ണന് സ്മരണാഞ്ജലിയായി യുവധാര കതിരൂർ, ഡി വൈ എഫ് ഐ കതിരൂർ, കതിരൂർ ടൗൺ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ഒരുക്കിയ ഓർമ്മചിത്രങ്ങൾ ആണ് കോടിയേരി വരസ്‌മൃതി എന്ന പേരിൽ പ്രദർശനത്തിൽ ഉള്ളത്.

## Article Content

കോടിയേരി വരസ്‌മൃതി ചിത്രകലാ പ്രദർശനം കതിരൂരിൽ തുടങ്ങി. കെ എസ് സുനിൽകുമാർ ചെയ്ത 49 ൽ പരം ജലച്ചായ രചനകളുടെ വിപുലമായ പ്രദർശനമാണ് കതിരൂർ ഗ്രാമപഞ്ചായത്ത് ആർട്ട്‌ ഗാലറിയിൽ ഒരുക്കിയത്. അന്തരിച്ച ജനനേതാവ് കോടിയേരി ബാലകൃഷ്ണന് സ്മരണാഞ്ജലിയായി യുവധാര കതിരൂർ, ഡി വൈ എഫ് ഐ കതിരൂർ, കതിരൂർ ടൗൺ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ഒരുക്കിയ ഓർമ്മചിത്രങ്ങൾ ആണ് കോടിയേരി വരസ്‌മൃതി എന്ന പേരിൽ പ്രദർശനത്തിൽ ഉള്ളത്.

ഒറ്റ വ്യക്തിത്വത്തിന്റെ വൈവിധ്യമാർന്ന അനേകം ചിത്രങ്ങൾ ജലച്ചായത്തിൽ സാക്ഷാൽകരിച്ച അത്യപൂർവ്വ പ്രദർശനമായ കോടിയേരി വരസ്‌മൃതി നവംബർ 10 വരെ ഗാലറിയിൽ തുടരും. ഇതേ ഗാലറിയിൽ സുനിൽകുമാർ അവതരിപ്പിക്കുന്ന രണ്ടാമത് എകാംഗ പ്രദർശനം ആണ് കോടിയേരി വരസ്‌മൃതി.

കോടിയേരി, സി.എച്ച് ദിനാചരണത്തിൻ്റെ ഭാഗമായാണ് പ്രദർശനം സംഘടിപ്പിച്ചത്. നല്ല പിന്തുണയാണ് ചിത്രകലാ പ്രദർശനത്തിന് ലഭിക്കുന്നതെന്ന് ചിത്രകാരൻ കെ.എസ്.സുനിൽകുമാർ പറഞ്ഞു. രാവിലെ 10 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് ഗാലറിയുടെ പ്രവർത്തന സമയം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/160773/kathi-door)