---
title: "തെറ്റുവഴി കൃപാ ഭവനിൽ നിന്നും 6 അന്തേവാസികൾ ഗ്രിൽസ് തകർത്ത് കടന്നുകളഞ്ഞതായി പരാതി"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/160785/peravoor"
published_at: "2023-11-09T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654c8e60051ba_Screenshot_2023-11-09-12-56-40-63_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# തെറ്റുവഴി കൃപാ ഭവനിൽ നിന്നും 6 അന്തേവാസികൾ ഗ്രിൽസ് തകർത്ത് കടന്നുകളഞ്ഞതായി പരാതി

> **Lead Summary:** **പേരാവൂര്‍**: തെറ്റുവഴി കൃപാഭവനില്‍ നിന്നും 6 അന്തേവാസികള്‍ കടന്നുകളഞ്ഞതായി പരാതി.ഉത്തരേന്ത്യന്‍ സ്വദേശി പവല്‍ സിംഗ്,കോഴിക്കോട് പേരാമ്പ്ര സ്വദേശി നന്ദകുമാര്‍,ഇരിക്കൂര്‍ സ്വദേശി ഷംസുദ്ദീന്‍ ,മട്ടന്നൂര്‍ സ്വദേശി സുധി,കരിക്കോട്ടക്കരി സ്വദേശി അനീഷ് ,പയ്യാവൂര്‍ സ്വദേശി ജോമോന്‍ എന്നിവരാണ് കഴിഞ്ഞ ദിവസം രാത്രി ആക്സോ ബ്ലേഡ് ഉപയോഗിച്ച് സ്ഥാപനത്തിന്റെ ഗ്രില്‍സ് മുറിച്ച് കടന്ന് കളഞ്ഞത്.

## Article Content

**പേരാവൂര്‍**: തെറ്റുവഴി കൃപാഭവനില്‍ നിന്നും 6 അന്തേവാസികള്‍ കടന്നുകളഞ്ഞതായി പരാതി.ഉത്തരേന്ത്യന്‍ സ്വദേശി പവല്‍ സിംഗ്,കോഴിക്കോട് പേരാമ്പ്ര സ്വദേശി നന്ദകുമാര്‍,ഇരിക്കൂര്‍ സ്വദേശി ഷംസുദ്ദീന്‍ ,മട്ടന്നൂര്‍ സ്വദേശി സുധി,കരിക്കോട്ടക്കരി സ്വദേശി അനീഷ് ,പയ്യാവൂര്‍ സ്വദേശി ജോമോന്‍ എന്നിവരാണ് കഴിഞ്ഞ ദിവസം രാത്രി ആക്സോ ബ്ലേഡ് ഉപയോഗിച്ച് സ്ഥാപനത്തിന്റെ ഗ്രില്‍സ് മുറിച്ച് കടന്ന് കളഞ്ഞത്.

മാനസിക അസ്വാസ്ഥ്യമുള്ളവരാണ് കടന്നുകളഞ്ഞതെന്ന് സ്ഥാപന അധികാരി സന്തോഷ് പറഞ്ഞു.ഇത് സംബന്ധിച്ച് പേരാവൂര്‍ പോലീസില്‍ പരാതി നല്‍കി.പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/160785/peravoor)