---
title: "#solarcase | സോളാർ ഗൂഢാലോചനക്കേസിൽ ​ഗണേശ് കുമാർ നേരിട്ട് ഹാജരാകണം: നിർദേശം ആവർത്തിച്ച് കോടതി"
english_title: "Solarcase"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/160806/solarcase"
published_at: "2023-11-09T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654c9c9b04f23_download_(1)_(23).jpeg"
keywords: []
---

# #solarcase | സോളാർ ഗൂഢാലോചനക്കേസിൽ ​ഗണേശ് കുമാർ നേരിട്ട് ഹാജരാകണം: നിർദേശം ആവർത്തിച്ച് കോടതി

> **Lead Summary:** **കൊല്ലം:** സോളാർ പീഡന കേസ് ഗൂഢാലോചന പരാതിയിൽ കെ ബി ഗണേഷ് കുമാർ നേരിട്ട് ഹാജരാകണമെന്ന് ആവർത്തിച്ചു കോടതി. കേസ് അടുത്തമാസം ആറാം തീയതി വീണ്ടും പരിഗണിക്കും. ഗണേഷ് കുമാർ ഇന്ന് കൊട്ടാരക്കര കോടതിയിൽ ഹാജരായില്ല.

## Article Content

**കൊല്ലം:** സോളാർ പീഡന കേസ് ഗൂഢാലോചന പരാതിയിൽ കെ ബി ഗണേഷ് കുമാർ നേരിട്ട് ഹാജരാകണമെന്ന് ആവർത്തിച്ചു കോടതി. കേസ് അടുത്തമാസം ആറാം തീയതി വീണ്ടും പരിഗണിക്കും. ഗണേഷ് കുമാർ ഇന്ന് കൊട്ടാരക്കര കോടതിയിൽ ഹാജരായില്ല.

ഗണേഷ് കുമാറും സോളാർ പീഡനക്കേസിലെ പരാതിക്കാരിയും നേരിട്ട് കോടതിയിൽ എത്താൻ ആയിരുന്നു കൊട്ടാരക്കര കോടതിയുടെ സമൻസ്. ഇതിനെതിരെ ഗണേഷ് കുമാർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളിയിരുന്നു. നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണം എന്ന ആവശ്യവുമായി ഗണേഷ് കുമാർ സുപ്രീംകോടതിയെ സമീപിച്ചേക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/160806/solarcase)