---
title: "#kalpetta | ജില്ലാ കേരളോത്സവം: നീന്തൽ മത്സരവിജയികൾക്ക് സമ്മാനദാനം നടത്തി "
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/160818/kalpetta"
published_at: "2023-11-09T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654ca6533de33_IMG-20231109-WA0014.jpg"
keywords: []
---

# #kalpetta | ജില്ലാ കേരളോത്സവം: നീന്തൽ മത്സരവിജയികൾക്ക് സമ്മാനദാനം നടത്തി 

> **Lead Summary:** **കൽപ്പറ്റ: **തദ്ദേശ വകുപ്പിന്റെ പിന്തുണയോടെ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് നടത്തുന്ന കേരളോത്സവത്തിന്റെ ജില്ലാതല നീന്തൽ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വെള്ളാരംകുന്ന് ഖുൻഫുദ നീന്തൽ കുളത്തിലാണ് മത്സരങ്ങൾ നടന്നത്.

## Article Content

**കൽപ്പറ്റ: **തദ്ദേശ വകുപ്പിന്റെ പിന്തുണയോടെ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് നടത്തുന്ന കേരളോത്സവത്തിന്റെ ജില്ലാതല നീന്തൽ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വെള്ളാരംകുന്ന് ഖുൻഫുദ നീന്തൽ കുളത്തിലാണ് മത്സരങ്ങൾ നടന്നത്.

സമ്മാനദാന ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഉഷാ തമ്പി അധ്യക്ഷത വഹിച്ചു. മെമ്പർമാരായ ബിന്ദു പ്രകാശ്, ബീന ജോസ്, യുവജനക്ഷേമ ബോര്‍ഡ് ജില്ലാ കോർഡിനേറ്റർ ഫ്രാൻസിസ് കെ. എം തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/160818/kalpetta)