---
title: "വിജയികളെ അനുമോദിച്ചു"
english_title: "Winners"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/160831/winners"
published_at: "2023-11-09T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654cb4e270661_IMG-20231109-WA0015.jpg"
keywords: []
---

# വിജയികളെ അനുമോദിച്ചു

> **Lead Summary:** **അങ്ങാടിക്കടവ്** : ഹയർസെക്കൻഡറി വിഭാഗം ഉപജില്ലാ കലോത്സവം, കായികമേള ,ശാസ്ത്രമേള, എഡിഎസ് യു കലോത്സവം, എന്നിവയിൽ വിജയിച്ചവരെ ആദരിക്കുന്നതിനായി അനുമോദന സദസ്സ് നടത്തി.അഡ്വക്കറ്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ബോബൻ റാത്തപ്പള്ളി അധ്യക്ഷത വഹിച്ചു.

## Article Content

**അങ്ങാടിക്കടവ്** : ഹയർസെക്കൻഡറി വിഭാഗം ഉപജില്ലാ കലോത്സവം, കായികമേള ,ശാസ്ത്രമേള, എഡിഎസ് യു കലോത്സവം, എന്നിവയിൽ വിജയിച്ചവരെ ആദരിക്കുന്നതിനായി അനുമോദന സദസ്സ് നടത്തി.അഡ്വക്കറ്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ബോബൻ റാത്തപ്പള്ളി അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് പ്രസിഡണ്ട് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ മുഖ്യപ്രഭാഷണം നടത്തി. ഫാ.സജി അട്ടയങ്ങാട്ടിൽ സ്റ്റാഫ് പ്രതിനിധി ഡാഫി കെ.മാണി, പിടിഎ പ്രസിഡണ്ട് ബെന്നി തോട്ടത്തിൽ എം പി. ടി.എ പ്രസിഡണ്ട് ഷിജി കാഞ്ഞമല എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. കലാകായിക ഇനങ്ങളിൽ കുട്ടികളെ പരിശീലിപ്പിച്ചവരെ ചടങ്ങിൽ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/160831/winners)