---
title: "മലബാർ ഫർണിച്ചർ കൺസോർഷ്യം സംരംഭകർക്കും മാനേജർമാർക്കുമായി ശിൽപശാല സംഘടിപ്പിച്ചു"
english_title: "Pariyaram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/160832/pariyaram"
published_at: "2023-11-09T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654cb5b1a8018_Screenshot_2023-11-09-16-01-53-32_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# മലബാർ ഫർണിച്ചർ കൺസോർഷ്യം സംരംഭകർക്കും മാനേജർമാർക്കുമായി ശിൽപശാല സംഘടിപ്പിച്ചു

> **Lead Summary:**  **പരിയാരം**: ചെറുകിട ഫർണിച്ചർ ഉൽപാദകരുടെയും വിപണനക്കാരുടെയും കൂട്ടായ്‌മയിൽ പരിയാരം അമ്മാന പാറയിൽ പ്രവർത്തിക്കുന്ന മലബാർ ഫർണിച്ചർ കൺസോർഷ്യം സംരംഭകർക്കും മാനേജർമാർക്കുമായി ശിൽപശാല സംഘടിപ്പിച്ചു. ചിറവക്ക്‌ ഹോട്ടൽ ഹൊറിസോണിൽ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എ എസ്‌ ഷിറാസ്‌ ഉദ്‌ഘാടനം ചെയ്‌തു.

## Article Content

 **പരിയാരം**: ചെറുകിട ഫർണിച്ചർ ഉൽപാദകരുടെയും വിപണനക്കാരുടെയും കൂട്ടായ്‌മയിൽ പരിയാരം അമ്മാന പാറയിൽ പ്രവർത്തിക്കുന്ന മലബാർ ഫർണിച്ചർ കൺസോർഷ്യം സംരംഭകർക്കും മാനേജർമാർക്കുമായി ശിൽപശാല സംഘടിപ്പിച്ചു. ചിറവക്ക്‌ ഹോട്ടൽ ഹൊറിസോണിൽ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എ എസ്‌ ഷിറാസ്‌ ഉദ്‌ഘാടനം ചെയ്‌തു.

കേന്ദ്രസർക്കാരിന്റെ നൈപുണ്യ വികസനവും സംരംഭകത്വ വികസന മന്ത്രാലയത്തിന്റെ സ്‌ട്രൈവ്‌ പദ്ധതിയുടെ ഭാഗമായി കൺസോർഷ്യത്തിൽ അംഗങ്ങളായ സ്ഥാപനങ്ങളുടെ കാര്യശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ്‌ ശിൽപശാല സംഘടിപ്പിച്ചത്‌. മലബാർ ഫർണിച്ചർ കൺസോർഷ്യം ചെയർമാൻ സി അബ്‌ദുൾ കരീം അധ്യക്ഷത വഹിച്ചു.

സ്‌ട്രൈവ്‌ പദ്ധതിയെക്കുറിച്ച്‌ പ്രിൻസിപ്പൽ കെ പ്രഭാകരൻ, രാധാകൃഷ്‌ണൻ കാവുമ്പായി, മൈസോൺ ചീഫ്‌ ഓഫീസർ പി അഭയൻ എന്നിവർ ക്ലാസെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/160832/pariyaram)