---
title: "പെൻഷനേഴ്സ് യൂണിയൻ കൂത്തുപറമ്പ് മുൻസിപ്പൽ ബ്ലോക്ക് കമ്മിറ്റി സത്യാഗ്രഹ സമരം സംഘടിപ്പിച്ചു"
english_title: "Pensioners union"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/160835/pensioners-union"
published_at: "2023-11-09T16:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654cb630b5918_IMG-20231109-WA0016.jpg"
keywords: []
---

# പെൻഷനേഴ്സ് യൂണിയൻ കൂത്തുപറമ്പ് മുൻസിപ്പൽ ബ്ലോക്ക് കമ്മിറ്റി സത്യാഗ്രഹ സമരം സംഘടിപ്പിച്ചു

> **Lead Summary:** **കൂത്തുപറമ്പ**: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേയ്സ് യൂണിയൻ കൂത്തുപറമ്പ് മുനിസിപ്പൽ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സത്യാഗ്രഹ സമരം സംഘടിപ്പിച്ചു.കൂത്തുപറമ്പ് വില്ലേജ് ഓഫീസിന് മുന്നിൽ നടന്ന സത്യാഗ്രഹ സമരം മുനിസിപ്പൽ ചെയർപേഴ്സൺ വി സുജാത ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**കൂത്തുപറമ്പ**: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേയ്സ് യൂണിയൻ കൂത്തുപറമ്പ് മുനിസിപ്പൽ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സത്യാഗ്രഹ സമരം സംഘടിപ്പിച്ചു.കൂത്തുപറമ്പ് വില്ലേജ് ഓഫീസിന് മുന്നിൽ നടന്ന സത്യാഗ്രഹ സമരം മുനിസിപ്പൽ ചെയർപേഴ്സൺ വി സുജാത ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.

പെൻഷൻ പരിഷ്കരണ കുടിശ്ശിക അനുവദിക്കുക, ലഭിക്കാനുള്ള ക്ഷമശ്വാസ ഗഡുക്കൾ അനുവദിക്കുക ഒരു മാസത്തെ പെൻഷൻ തുക ഉത്സവ ബത്തയായി അനുവദിക്കുക, മെഡിക്കൽ അലവൻസ് വർദ്ധിപ്പിക്കുക,ശമ്പള പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കുക,പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക, കേന്ദ്രസർക്കാറിന്റെ കേരളത്തോടുള്ള പ്രതികാര നടപടികൾ അവസാനിപ്പിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സത്യാഗ്രഹ സമരം സംഘടിപ്പിച്ചത്.സി ചന്ദ്രൻ മാസ്റ്റർ അധ്യക്ഷനായി. പി വിജയൻ മാസ്റ്റർ, വി രാഘവൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/160835/pensioners-union)