---
title: "കണിച്ചാർ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ച് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ"
english_title: "Kanichar Panchayat "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/160869/kanichar-panchayat"
published_at: "2023-11-09T18:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654cddf984f23_PicsArt_11-09-06.51.26.jpg"
keywords: []
---

# കണിച്ചാർ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ച് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ

> **Lead Summary:** **കണിച്ചാർ:** ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. കണിച്ചാർ പഞ്ചായത്ത് സെക്രട്ടറി വിനോദിനെയാണ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബൈജു വർഗീസ്, പാൽ ഗോപാലൻ എന്നിവരുടെ നേതൃത്വത്തിൽ ഉപരോധിച്ചത്. 

## Article Content

**കണിച്ചാർ:** ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. കണിച്ചാർ പഞ്ചായത്ത് സെക്രട്ടറി വിനോദിനെയാണ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബൈജു വർഗീസ്, പാൽ ഗോപാലൻ എന്നിവരുടെ നേതൃത്വത്തിൽ ഉപരോധിച്ചത്. 

 കണിച്ചാർ പഞ്ചായത്തിലെ ഒന്നാം വാർഡിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പാലാ ഡിവിഷനിൽപ്പെട്ട പുളിക്കൽ ജംഗ്ഷൻ - മടപ്പുരച്ചാൽ തട്ട് റോഡിന് അഡ്വ. സണ്ണി ജോസഫ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ ഒൻപതു മാസം മുമ്പ് അനുവദിച്ചിരുന്നു. ഇതോടൊപ്പം ഫണ്ട് അനുവദിച്ച മറ്റ് എല്ലാ റോഡുകളുടെയും പ്രവർത്തിപൂർത്തിയായിട്ടും മേൽ റോഡിന്റെ പ്രവർത്തി ആരംഭിക്കാത്തതാണ് ഉപരോധത്തിന്റെ കാരണമായി പറയുന്നത്. 

ബ്ലോക്ക് പഞ്ചായത്ത് എൻജിനീയർ നിരവധി തവണ ആസ്തി രജിസ്റ്റർ പകർപ്പ് ആവശ്യപ്പെട്ടു കത്ത് നൽകിഎങ്കിലും മറുപടി നൽകാൻ കണിച്ചാർ പഞ്ചായത്ത് അധികൃതർ തയ്യാറായില്ല. സമ്മർദ്ദം ശക്തമായതിന്റെ അടിസ്ഥാനത്തിൽ കണിച്ചാർ പഞ്ചായത്ത് ഒടുവിൽ നൽകിയ റിപ്പോർട്ടിൽ മേൽ റോഡ് ആസ്തി രജിസ്റ്ററിൽ ഇല്ല എന്നാണ് റിപ്പോർട്ട് നൽകിയതെന്നും, എന്നാൽ 2021ൽ പാറശ്ശേരി തോമസ് മുതൽ 9 പേർ ഒപ്പിട്ട് റോഡ് ആസ്തി വികസന രജിസ്റ്ററിൽ ചേർക്കുന്നതിന് ആവശ്യമായ ഫയൽ കണിച്ചാർ പഞ്ചായത്തിൽ നൽകുകയും പഞ്ചായത്ത് ഫയൽ സ്വീകരിച്ച് നൽകിയ രസീറ്റ് തെളിവായി സെക്രട്ടറിക്ക് കാണിക്കുകയും ചെയ്തപ്പോൾ ആ സമയത്ത് താൻ അല്ല സെക്രട്ടറി എന്നാണ് നൽകിയ മറുപടിഎന്നും ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ പറയുന്നു. 

വിവരാവകാശ നിയമപ്രകാരം വിശദീകരണം ചോദിച്ചപ്പോൾ അന്ന് നൽകിയ ഫയൽ കാണാനില്ല എന്ന മറുപടി ലഭിച്ചതിനെ തുടർന്ന് വീണ്ടും മേഖലയിലെ റോഡിന്റെ ഉപഭോക്താക്കൾ അനുമതി പത്രത്തോടുകൂടി പഞ്ചായത്തിൽ അപേക്ഷ നൽകുകയും അപേക്ഷ പരിഗണിക്കാം എന്ന് പറയുകയും ചെയ്തിരുന്നുവത്രെ. 

 ഇന്ന് സെക്രട്ടറിയുമായി നടത്തിയ ചർച്ചയിൽ മേൽ റോഡ് ആസ്തി രജിസ്റ്ററിൽ ചേർക്കാൻ കഴിഞ്ഞ ബോർഡ് യോഗം തീരുമാനമെടുത്തെന്നും എന്നാൽ റോഡിന്റെ പേര് മടപ്പുരച്ചാൽ തട്ട് റോഡ് എന്നായിരിക്കും എന്നു പറയുകയും ചെയ്തു. വ്യത്യസ്തമായ പേരായതിനാൽ ഫണ്ട് നഷ്ടപ്പെട്ടു പോകാതിരിക്കാൻ വൺ ആൻഡ്സെയിം സർട്ടിഫിക്കറ്റ് നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ സെക്രട്ടറി അത് സമ്മതിക്കുകയും ഡിസംബർ എട്ടിനു മുമ്പ് റോഡ് പഞ്ചായത്ത് ഏറ്റെടുത്തതായുള്ള കത്ത് ബ്ലോക്ക് പഞ്ചായത്തിന് നൽകാമെന്ന് ഉറപ്പു നൽകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഉപരോധ സമരം അവസാനിച്ചു.

വികസന കാര്യങ്ങളിൽ കണിച്ചാർ ഗ്രാമപഞ്ചായത്ത് ഭരണം നടത്തുന്ന സി.പി.എം കാട്ടുന്ന കക്ഷിരാഷ്ട്രീയ അടിസ്ഥാനത്തിലുള്ള നിലപാടും കെടുകാര്യസ്ഥതയുമാണ് ഇത്തരം സംഭവങ്ങളിൽ നിന്നും വ്യക്തമാക്കുന്നതെന്ന് ഉപരോധസമരം നയിച്ച ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/160869/kanichar-panchayat)