---
title: "ഗൂഗിളില്‍ ഡോക്ടറുടെ നമ്ബര്‍ തെരഞ്ഞു; കണ്ണൂരില്‍ യുവതിക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ"
english_title: "Case "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/160880/case"
published_at: "2023-11-09T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654ce490ec0bd_n55515071816995379739467c966f232a95b1477d40d661609c4e0e1d251560a9fa1b10195242062c2a9763.jpg"
keywords: []
---

# ഗൂഗിളില്‍ ഡോക്ടറുടെ നമ്ബര്‍ തെരഞ്ഞു; കണ്ണൂരില്‍ യുവതിക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ

> **Lead Summary:** **കണ്ണൂര്‍: **ആശുപത്രിയിലെ ഡോക്ടറുടെ അപ്പോയിന്‍മെന്റിനു വേണ്ടി ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്ത് കിട്ടിയ നമ്ബറില്‍ വിളിച്ച യുവതിക്ക് ഒരു ലക്ഷം രൂപ നഷ്ടമായതായി പരാതി. കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശിയായ യുവതിക്കാണ് പണം നഷ്ടമായത്. യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.

## Article Content

**കണ്ണൂര്‍: **ആശുപത്രിയിലെ ഡോക്ടറുടെ അപ്പോയിന്‍മെന്റിനു വേണ്ടി ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്ത് കിട്ടിയ നമ്ബറില്‍ വിളിച്ച യുവതിക്ക് ഒരു ലക്ഷം രൂപ നഷ്ടമായതായി പരാതി. കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശിയായ യുവതിക്കാണ് പണം നഷ്ടമായത്. യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.

മംഗളൂരുവിലെ ആശുപത്രിയില്‍ ഡോക്ടറെ കാണുന്നതിന് ബുക്ക് ചെയ്യുന്നതിനാണ് യുവതി ഗൂഗിളില്‍ നമ്ബര്‍ തെരഞ്ഞത്. ഇങ്ങനെ കിട്ടിയ ഫോണ്‍ നമ്ബറില്‍ വിളിച്ചപ്പോള്‍ യുവതിയുടെ വാട്‌സ്‌ആപ്പില്‍ രോഗിയുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് ഒരു ലിങ്ക് കിട്ടി. വിവരങ്ങള്‍ക്കൊപ്പം ലിങ്ക് വഴി 10 രൂപ അടക്കാനും ആവശ്യപ്പെട്ടു.

നിര്‍ദേശിച്ചപോലെ യുവതി രോഗിയുടെ വിവരങ്ങള്‍ രേഖപ്പെടുത്തുകയും ലിങ്കില്‍ കയറി പത്തുരൂപ അടക്കാന്‍ ശ്രമിക്കുകയും ചെയ്തു. അപ്പോഴേക്കും അക്കൗണ്ടില്‍ നിന്നും ഒരു ലക്ഷം രൂപ നഷ്ടമായെന്ന സന്ദേശം ലഭിച്ചതായി പരാതിയില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/160880/case)