---
title: "ഇരുചക്ര വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു"
english_title: "Accident-died "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/160889/accident-died"
published_at: "2023-11-09T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654cebc9d2b51_n5551531021699539737752d4fdf88a1efefb7151ecac6a5f127b9903dd9e65ce19f8f9a3965c3069697fad.jpg"
keywords: []
---

# ഇരുചക്ര വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട്ട് ഇരുചക്ര വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. മലപ്പുറം കൊണ്ടോട്ടി ഇഎംഇഎ കോളജിലെ ബിരുദ വിദ്യാര്‍ഥികളായ അസ്‌ലം, അര്‍ഷദ് എന്നിവരാണ് മരിച്ചത്. മലപ്പുറം വേങ്ങര സ്വദേശികളാണ് ഇവര്‍. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മുഹമ്മദ് ഡാനിയേല്‍ ഇപ്പോള്‍ കോഴിക്കോട് കെഎംസിടി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

## Article Content

**കോഴിക്കോട്: **കോഴിക്കോട്ട് ഇരുചക്ര വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. മലപ്പുറം കൊണ്ടോട്ടി ഇഎംഇഎ കോളജിലെ ബിരുദ വിദ്യാര്‍ഥികളായ അസ്‌ലം, അര്‍ഷദ് എന്നിവരാണ് മരിച്ചത്. മലപ്പുറം വേങ്ങര സ്വദേശികളാണ് ഇവര്‍. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മുഹമ്മദ് ഡാനിയേല്‍ ഇപ്പോള്‍ കോഴിക്കോട് കെഎംസിടി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

ആനകല്ലുംപാറ വളവിലാണ് സംഭവം. മൂന്നുപേരും ഒരു സ്കൂട്ടറിലായിരുന്നു. ഇവര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം നഷ്ടമായി അമ്ബത് അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. നാട്ടുകാരാണ് ഇവരെ ആശുപത്രിയിലാക്കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/160889/accident-died)