---
title: "ആറളം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 'മാഞ്ചോട്ടിൽ ഒരു സർഗ്ഗ വസന്തം' പരിപാടി സംഘടിപ്പിച്ചു"
english_title: "Aralam government hss "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/160907/aralam-government-hss"
published_at: "2023-11-09T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654cf996c9d64_PicsArt_11-09-08.51.40.jpg"
keywords: []
---

# ആറളം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 'മാഞ്ചോട്ടിൽ ഒരു സർഗ്ഗ വസന്തം' പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** **ആറളം: **കേരളപ്പിറവി നവ കേരളം പദ്ധതിയുടെ ഭാഗമായി ആറളം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 'മാഞ്ചോട്ടിൽ ഒരു സർഗ്ഗ വസന്തം' പരിപാടി സംഘടിപ്പിച്ചു. കേരളപ്പിറവി നൃത്തശില്പം, ഓപ്പൺ ലൈബ്രറി സമർപ്പണം, കുട്ടികളുടെ പതിപ്പുകളുടെ പ്രകാശനം, കുട്ടി ടീച്ചർമാരുടെ ക്ലാസ് ശൃംഖല തുടങ്ങിയവ അടങ്ങിയതായിരുന്നു പരിപാടികൾ. 

## Article Content

**ആറളം: **കേരളപ്പിറവി നവ കേരളം പദ്ധതിയുടെ ഭാഗമായി ആറളം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 'മാഞ്ചോട്ടിൽ ഒരു സർഗ്ഗ വസന്തം' പരിപാടി സംഘടിപ്പിച്ചു. കേരളപ്പിറവി നൃത്തശില്പം, ഓപ്പൺ ലൈബ്രറി സമർപ്പണം, കുട്ടികളുടെ പതിപ്പുകളുടെ പ്രകാശനം, കുട്ടി ടീച്ചർമാരുടെ ക്ലാസ് ശൃംഖല തുടങ്ങിയവ അടങ്ങിയതായിരുന്നു പരിപാടികൾ. 

മുഹമ്മദലി മാസ്റ്ററുടെ അധ്യക്ഷതയിൽ പിടിഎ പ്രസിഡണ്ട് അബ്ദുല്ല മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ബീന എം കണ്ടത്തിൽ, മദർ പിടിഎ പ്രസിഡണ്ട് രമ്യാ ദിലീപ്, ബിനി ടി എസ്, ഷിജിമ ടി പി, സന്തോഷ് ജോസഫ്, സിയ മുഹമ്മദ്, അനുഷ്ക, സക്കരിയ വിളക്കോട്, സവിത പി സി തുടങ്ങിയവർ സംസാരിച്ചു.

എസ് എസ് എൽ സി 2000 -2001 ബാച്ച് ഓപ്പൺ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾക്കായി സമാഹരിച്ച തുക പ്രധാനാധ്യാപകനെ ഏൽപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/160907/aralam-government-hss)