---
title: "#Peravoor | പേരാവൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വിജയികളെ അനുമോദിച്ചു "
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/161006/peravoor"
published_at: "2023-11-10T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654dc2a22801b_Picsart_23-11-10_11-05-19-145.jpg"
keywords: []
---

# #Peravoor | പേരാവൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വിജയികളെ അനുമോദിച്ചു 

> **Lead Summary:** **തൊണ്ടിയിൽ** : പേരാവൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും മത്സരങ്ങളിലെ വിജയികളെയും അനുമോദിച്ചു. സംസ്ഥാന ജില്ലാ കായികമേളകളിലേയും ഇരിട്ടി ഉപജില്ല കലാ- കായിക -പ്രവർത്തി പരിചയ മേളകളിലേയും വിജയികൾക്കാണ് സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ അനുമോദനം സംഘടിപ്പിച്ചത്.

## Article Content

**തൊണ്ടിയിൽ** : പേരാവൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും മത്സരങ്ങളിലെ വിജയികളെയും അനുമോദിച്ചു. സംസ്ഥാന ജില്ലാ കായികമേളകളിലേയും ഇരിട്ടി ഉപജില്ല കലാ- കായിക -പ്രവർത്തി പരിചയ മേളകളിലേയും വിജയികൾക്കാണ് സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ അനുമോദനം സംഘടിപ്പിച്ചത്.

അഡ്വ. സന്തോഷ് കുമാർ എംപി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലൻ അധ്യക്ഷതവഹിച്ചു. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാദർ ജെറിൻ പന്തലോത്ത്പറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം വി ഗീത,ഇരിട്ടി എ ഇ ഒ ബാബുരാജ് കെ, തുടങ്ങിയവരും മറ്റു ജനപ്രതിനിധികളും അധ്യാപകരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/161006/peravoor)