---
title: "#iritty | ഇരിട്ടി ജ്വ​ല്ല​റി കവർച്ച: ര​ണ്ടു യു​വാ​ക്ക​ൾ​ക്കാ​യി അന്വേഷണം ശക്തമാക്കി"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/161012/iritty"
published_at: "2023-11-10T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654dc6bf81530_images_(1).png"
keywords: []
---

# #iritty | ഇരിട്ടി ജ്വ​ല്ല​റി കവർച്ച: ര​ണ്ടു യു​വാ​ക്ക​ൾ​ക്കാ​യി അന്വേഷണം ശക്തമാക്കി

> **Lead Summary:** ** ഇ​രി​ട്ടി:** ഇ​രി​ട്ടി​യി​ലെ ജ്വ​ല്ല​റി​യി​ൽ​നി​ന്ന് സ്വ​ർ​ണ​വു​മാ​യി ക​ട​ന്ന ര​ണ്ടു യു​വാ​ക്ക​ൾ​ക്കാ​യി പൊ​ലീ​സ് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. മെ​യി​ൻ റോ​ഡി​ൽ ക്രി​സ്ത്യ​ൻ പ​ള്ളി​ക്ക് സ​മീ​പ​ത്താ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വി​വാ ജ്വ​ല്ല​റി​യി​ൽ നി​ന്നാ​ണ് ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് സ്വ​ർ​ണാ​ഭ​ര​ണം ക​വ​ർ​ന്നു യു​വാ​ക്ക​ൾ ക​ട​ന്നു​ക​ള​ഞ്ഞ​ത്.

## Article Content

** ഇ​രി​ട്ടി:** ഇ​രി​ട്ടി​യി​ലെ ജ്വ​ല്ല​റി​യി​ൽ​നി​ന്ന് സ്വ​ർ​ണ​വു​മാ​യി ക​ട​ന്ന ര​ണ്ടു യു​വാ​ക്ക​ൾ​ക്കാ​യി പൊ​ലീ​സ് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. മെ​യി​ൻ റോ​ഡി​ൽ ക്രി​സ്ത്യ​ൻ പ​ള്ളി​ക്ക് സ​മീ​പ​ത്താ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വി​വാ ജ്വ​ല്ല​റി​യി​ൽ നി​ന്നാ​ണ് ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് സ്വ​ർ​ണാ​ഭ​ര​ണം ക​വ​ർ​ന്നു യു​വാ​ക്ക​ൾ ക​ട​ന്നു​ക​ള​ഞ്ഞ​ത്.

സ്വ​ർ​ണാ​ഭ​ര​ണം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന എ​ത്തി​യ ഹി​ന്ദി സം​സാ​രി​ക്കു​ന്ന ര​ണ്ടു യു​വാ​ക്ക​ളാ​ണ് വി​ല ചോ​ദി​ച്ചു മ​ന​സ്സി​ലാ​ക്കു​ന്ന​തി​നി​ട​യി​ൽ ര​ണ്ട​ര പ​വ​ന്റെ മാ​ല​യും എ​ടു​ത്ത് ഓ​ടി​പ്പോ​യ​ത്. ജ്വ​ല്ല​റി ഉ​ട​മ രാ​ജ​ൻ പി​റ​കെ ഓ​ടി​യെ​ങ്കി​ലും പി​ടി​ക്കാ​നാ​യി​ല്ല. ഇ​രി​ട്ടി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഇ​രി​ട്ടി സി.​ഐ കെ.​ജെ. ബി​നോ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/161012/iritty)