---
title: "#iritty | ഇരിട്ടിയിലെ ജ്വല്ലറി കവർച്ച: വയനാട്ടിൽ മലഞ്ചരക്ക് വ്യാപാരിയെ ആക്രമിച്ചു പണം തട്ടിയ കേസിലെ പ്രതികൾ തന്നെയെന്ന് ഉറപ്പിച്ചു പോലീസ്"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/161017/iritty"
published_at: "2023-11-10T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654dc9dcb4369_IMG-20231110-WA0083.jpg"
keywords: []
---

# #iritty | ഇരിട്ടിയിലെ ജ്വല്ലറി കവർച്ച: വയനാട്ടിൽ മലഞ്ചരക്ക് വ്യാപാരിയെ ആക്രമിച്ചു പണം തട്ടിയ കേസിലെ പ്രതികൾ തന്നെയെന്ന് ഉറപ്പിച്ചു പോലീസ്

> **Lead Summary:** **ഇരിട്ടി** : ഇരിട്ടിയിലെ ജ്വല്ലറിയിൽ നിന്നും പട്ടാപകൽ രണ്ടര പവനോളം വരുന്ന സ്വർണ്ണമാലയുമായി കടന്നു കളഞ്ഞ രണ്ട് യുവാക്കൾ വയനാട്ടിൽ വച്ച് മലഞ്ചരക്ക് വ്യാപാരിയെ ആക്രമിച്ചു പണം തട്ടിയ കേസിലെ പ്രതികൾ തന്നെയെന്ന് ഉറപ്പിച്ചു് പോലീസ്.

## Article Content

**ഇരിട്ടി** : ഇരിട്ടിയിലെ ജ്വല്ലറിയിൽ നിന്നും പട്ടാപകൽ രണ്ടര പവനോളം വരുന്ന സ്വർണ്ണമാലയുമായി കടന്നു കളഞ്ഞ രണ്ട് യുവാക്കൾ വയനാട്ടിൽ വച്ച് മലഞ്ചരക്ക് വ്യാപാരിയെ ആക്രമിച്ചു പണം തട്ടിയ കേസിലെ പ്രതികൾ തന്നെയെന്ന് ഉറപ്പിച്ചു് പോലീസ്.

ഇരിട്ടിയിലെ പ്രത്യേക അന്വേഷണ സംഘംത്തിന്റെ നേതൃത്വത്തിൽ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് വയനാട്ടിൽ പണം തട്ടിയ സംഘം ഇരിട്ടിയിലും എത്തി മോഷണം നടത്തിതായി തിരിച്ചറിഞ്ഞത്.

പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണെന്നും ഉടൻ പിടിയിലാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/161017/iritty)