---
title: "തലശ്ശേരി നോര്‍ത്ത് ഉപജില്ലാ സ്‌കൂള്‍ കലോത്സവം13 മുതല്‍ 16 വരെ കതിരൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍"
english_title: "Thalaseri "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/161080/thalaseri"
published_at: "2023-11-10T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654df2f7edb3d_Picsart_23-11-10_14-31-50-072.jpg"
keywords: []
---

# തലശ്ശേരി നോര്‍ത്ത് ഉപജില്ലാ സ്‌കൂള്‍ കലോത്സവം13 മുതല്‍ 16 വരെ കതിരൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍

> **Lead Summary:** **തലശ്ശേരി**: നോര്‍ത്ത് ഉപജില്ലാ സ്‌കൂള്‍ കലോത്സവം ഈ മാസം 13 മുതല്‍ 16 വരെ കതിരൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടത്തും.13ന് സ്റ്റേജിതര മത്സരങ്ങളും 14 മുതല്‍ സ്റ്റേജ് തല ഇനങ്ങളും അരങ്ങേറുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**തലശ്ശേരി**: നോര്‍ത്ത് ഉപജില്ലാ സ്‌കൂള്‍ കലോത്സവം ഈ മാസം 13 മുതല്‍ 16 വരെ കതിരൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടത്തും.13ന് സ്റ്റേജിതര മത്സരങ്ങളും 14 മുതല്‍ സ്റ്റേജ് തല ഇനങ്ങളും അരങ്ങേറുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കലോത്സവത്തിന്റെ ഔപചാരിക ഉത്ഘാടനം14 ന് രാവിലെ10 ന് പ്രശസ്ത ചിത്രകാരന്‍ എബി.എന്‍.ജോസഫ് നിര്‍വ്വഹിക്കും.16 ന് വൈകിട്ട് 4 ന് സംഘടിപ്പിക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യും. നാല് ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തില്‍ ഉപജില്ലയിലെ 80 ഓളം സ്‌കൂളുകളില്‍ നിന്നുള്ള 48 27 വിദ്യാര്‍ത്ഥി പ്രതിഭകള്‍ മാറ്റുരക്കും.

സ്‌കൂള്‍ കലോത്സവത്തെ നാടിന്റെയാകെ മാമാങ്കമായി മാറ്റാനുള്ള മുന്നൊരുക്കങ്ങളെല്ലാം വടക്കന്‍ പാട്ടിന്റെയും കളരിയുടെയും ചരിത്ര പെരുമ തുടിക്കുന്ന കതിരൂരില്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.6 പ്രധാന വേദികള്‍ ഉള്‍പെടെ 15 ഓളം വേദികള്‍ മത്സരാര്‍ത്ഥികള്‍ക്കായി സജ്ജീകരിച്ചിട്ടുണ്ട്.

ഏഴ് വര്‍ഷത്തിന് ശേഷമാണ് വീണ്ടും ഒരിക്കല്‍ കൂടി സ്‌കൂള്‍ കലോത്സവത്തെ വരവേല്‍ക്കാന്‍ കതിരൂര്‍ സ്‌കൂളിന് അവസരം ലഭിച്ചതെന്നും ഇതിന്റെ കുറ്റമറ്റ സംഘാടനത്തോടെ കണ്ണൂര്‍ ജില്ലയിലെ ഏറ്റവും മികച്ച മാതൃകാ വിദ്യാലയമായി കതിരൂര്‍ സ്‌കൂളിനെ മാറ്റുമെന്നും ജനറല്‍ കണ്‍വീനര്‍ പ്രകാശന്‍ തച്ച റോന്‍, സഹ ഭാരവാഹികളായ പ്രിന്‍സിപ്പല്‍ കെ. പ്രിയ, പ്രധാന അദ്ധ്യാപിക പി.ഒ. ശ്രീരജ്ജ, അധ്യാപകനായ ബൈജു മാണിയോത്ത്, കെ.പി. വികാസ്, കെ. മഹേഷ് കുമാര്‍ എന്നിവര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/161080/thalaseri)