---
title: "നവീകരിച്ച മദ്രസ കെട്ടിട ഉദ്ഘാടനവും മോട്ടിവേഷൻ ക്ലാസ്സും സി.എച്ച്.അബു അനുസ്മരണവും നടന്നു"
english_title: "Inauguration of Renovated Madrasa Building"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16111/inauguration-of-renovated-madrasa-building"
published_at: "2021-12-15T07:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b94c5d2ef4b_PicsArt_12-15-07.29.30.jpg"
keywords: []
---

# നവീകരിച്ച മദ്രസ കെട്ടിട ഉദ്ഘാടനവും മോട്ടിവേഷൻ ക്ലാസ്സും സി.എച്ച്.അബു അനുസ്മരണവും നടന്നു

> **Lead Summary:** ചൊക്ലി: മാരാങ്കണ്ടിയിലെ നവീകരിച്ച ഖുവ്വത്തുൽ ഇസ്ലാം മദ്രസ കെട്ടിട ഉദ്ഘാടനവും മോട്ടിവേഷൻ ക്ലാസ്സും പൗരപ്രമുഖനായിരുന്ന സി.എച്ച് .അബുവിൻ്റെ അനുസ്മരണവും നടന്നു.

## Article Content

ചൊക്ലി: മാരാങ്കണ്ടിയിലെ നവീകരിച്ച ഖുവ്വത്തുൽ ഇസ്ലാം മദ്രസ കെട്ടിട ഉദ്ഘാടനവും മോട്ടിവേഷൻ ക്ലാസ്സും പൗരപ്രമുഖനായിരുന്ന സി.എച്ച് .അബുവിൻ്റെ അനുസ്മരണവും നടന്നു.

മഹല്ല് ഖാളിയും സമസ്ത മുശാവറ അംഗവുമായ ടി.എസ്.ഇബ്രാഹിം മുസലിയാർ ചടങ്ങിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

മഹല്ല് പ്രസിഡണ്ട് ഹിദായത്ത് മഹമ്മൂദ് ഹാജി അധ്യക്ഷത വഹിച്ചു. സമസ്ത ട്രെയിനർ എസ്.വി.മുഹമ്മദലി ക്ലാസ്സ് അവതരണം നടത്തി.

ചൊക്ലിയിലെ മുബാറക്ക് മസ്ജിദ് ഖത്വീബ് ഉസ്മാൻ ഉസ്താദ് സി.എച്ച്.അബു അനുസ്മരണ പ്രഭാഷണം നടത്തി.ഡോ.സമദ്, മനുഷ്യാവകാശ പ്രവർത്തകൻ ഒ.കെ.മുഹമ്മദലി,ഒ.പി.അബ്ദുറഹ്മാൻ, സമീർ ഉസ്താദ് ,ലത്തീഫ് ഹൈപ്പർ, ഫളലുൽ റഹ്മാൻ എന്നിവർ സംസാരിച്ചു.

പൊതു പരീക്ഷാ സർട്ടിഫിക്കറ്റ് വിതരണം, റെയ്ഞ്ച് തല വിജയികൾക്കുള്ള സമ്മാനദാനം, വിദ്യാർത്ഥികൾക്കുള്ള ഗിഫ്റ്റ് വിതരണം, വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ എന്നിവ ചടങ്ങിൽ വച്ച് നടന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16111/inauguration-of-renovated-madrasa-building)