---
title: "കരിയാട് റേഞ്ച് കലാമേളാ വിജയികൾക്ക് ഒളവിലം എസ്.യു.എം.ആദരം നൽകി"
english_title: "Kariyae range arts program"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16112/kariyae-range-arts-program"
published_at: "2021-12-15T07:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b94d339aa0f_PicsArt_12-15-07.34.29.jpg"
keywords: []
---

# കരിയാട് റേഞ്ച് കലാമേളാ വിജയികൾക്ക് ഒളവിലം എസ്.യു.എം.ആദരം നൽകി

> **Lead Summary:** ചൊക്ലി: കരിയാട് വച്ച് നടന്ന കരിയാട് റേയ്ഞ്ച് മദ്രസാ കലാമേളയിൽ മികച്ച വിജയം നേടിയ ഒളവിലത്തെ എസ്.യു.എം.മദ്രസാ വിദ്യാർത്ഥികളെ ഉപഹാരം നൽകി ആദരിച്ചു.

## Article Content

ചൊക്ലി: കരിയാട് വച്ച് നടന്ന കരിയാട് റേയ്ഞ്ച് മദ്രസാ കലാമേളയിൽ മികച്ച വിജയം നേടിയ ഒളവിലത്തെ എസ്.യു.എം.മദ്രസാ വിദ്യാർത്ഥികളെ ഉപഹാരം നൽകി ആദരിച്ചു.

മദ്രസാ മാനേജ്മെൻ്റും പി.ടി.എ, സ്റ്റാഫും ചേർന്നാണ് അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്.

റേയ്ഞ്ച് കലാമേളയിൽ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് 92 പോയിൻ്റ് കരസ്ഥമാക്കാൻ എസ്.യു.എം.മദ്രസ്സക്ക് കഴിഞ്ഞിട്ടുണ്ട്.ചടങ്ങിൽ വച്ച് മത്സരത്തിനായി പരിശീലനം നൽകിയ അധ്യാപകരെയും ആദരിച്ചു.

അനുമോദന പരിപാടിയിൽ എം. സുലൈമാൻ  അധ്യക്ഷത വഹിച്ചു.

ഇ. ഷറഫുദ്ദീൻ , വി.കെ.ഖാലിദ്, പി.ടി.എ.പ്രസിഡണ്ട് കുഞ്ഞമ്മദ് മാസ്റ്റർ, പി.മൊയ്തു ഹാജി, പി.സി.അബ്ദുല്ല ഹാജി, വി.പി.മുനീർ, കെ.പി.ഖാലിദ്, എൻ.ഹരിദാസൻ , ഒ.അബൂബക്കർ ഹാജി, നാസർ ഫൈസി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16112/kariyae-range-arts-program)