---
title: "ചിക്കുൻഗുനിയ രോഗത്തിനുള്ള വാക്സിന് അംഗീകാരം"
english_title: " Chickunguniya"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/161120/chickenguniya"
published_at: "2023-11-10T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654e10e67e863_Chikungunya2.jpg"
keywords: []
---

# ചിക്കുൻഗുനിയ രോഗത്തിനുള്ള വാക്സിന് അംഗീകാരം

> **Lead Summary:**  ചിക്കുന്‍ഗുനിയ രോഗത്തിനുള്ള ലോകത്തെ ആദ്യ വാക്‌സിന് അംഗീകാരം. ‘ഇക്‌സ്ചിക്’എന്ന പേരില്‍ വാക്‌സിന്‍ വിപണിയിലെത്തും.വാക്സിന്‍ വികസിപ്പിച്ചത് അമേരിക്കയാണ്.

## Article Content

 ചിക്കുന്‍ഗുനിയ രോഗത്തിനുള്ള ലോകത്തെ ആദ്യ വാക്‌സിന് അംഗീകാരം. ‘ഇക്‌സ്ചിക്’എന്ന പേരില്‍ വാക്‌സിന്‍ വിപണിയിലെത്തും.വാക്സിന്‍ വികസിപ്പിച്ചത് അമേരിക്കയാണ്.

യുഎസ് ആരോഗ്യ മന്ത്രാലയമാണ് വാക്‌സിന് അംഗീകാരം നല്‍കിയത്. രോഗ വ്യാപന സാധ്യതയുള്ള 18 വയസിനും അതിന് മുകളില്‍ ഉള്ളവര്‍ക്കും വേണ്ടിയാണ് വാക്‌സിന് അംഗീകാരം നല്‍കിയതെന്ന് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. കൊതുകുകള്‍ വഴി പടരുന്ന വൈറസാണ് ചിക്കുന്‍ഗുനിയ.

‘ഉയര്‍ന്നു വരുന്ന ആഗോള ആരോഗ്യ ഭീഷണി’ എന്നാണ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ചിക്കുന്‍ഗുനിയയെ ചൂണ്ടിക്കാട്ടുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/161120/chickenguniya)