---
title: "പേരട്ട സെൻറ് അന്റണീസ് യു. പി സ്കൂളിൽ ആയുർവേദ ദിനത്തിന്റെ ഭാഗമായി  ഭക്ഷ്യ മേള സംഘടിപ്പിച്ചു"
english_title: "A food fair was organized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/161132/a-food-fair-was-organized"
published_at: "2023-11-10T18:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654e231a457c5_IMG-20231110-WA0027.jpg"
keywords: []
---

# പേരട്ട സെൻറ് അന്റണീസ് യു. പി സ്കൂളിൽ ആയുർവേദ ദിനത്തിന്റെ ഭാഗമായി  ഭക്ഷ്യ മേള സംഘടിപ്പിച്ചു

> **Lead Summary:** പേരട്ട സെൻറ് അന്റണീസ് യു. പി സ്കൂൾ ആയുർവേദ ദിനത്തിന്റെ ഭാഗമായി ആയുഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ ഭക്ഷ്യ മേള സംഘടിപ്പിച്ചു. നാടൻ വിഭവങ്ങളോടുള്ള കുട്ടികളുടെ അഭിമുഖ്യം വളർത്തുക, ആരോഗ്യകരമായ ആഹാരശീലം കുട്ടികളിൽ രൂപപ്പെടുത്തുക എന്നീ ഉദ്ദേശത്തോടുകൂടിയാണ് മേള സംഘടിപ്പിച്ചത്.

## Article Content

പേരട്ട സെൻറ് അന്റണീസ് യു. പി സ്കൂൾ ആയുർവേദ ദിനത്തിന്റെ ഭാഗമായി ആയുഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ ഭക്ഷ്യ മേള സംഘടിപ്പിച്ചു. നാടൻ വിഭവങ്ങളോടുള്ള കുട്ടികളുടെ അഭിമുഖ്യം വളർത്തുക, ആരോഗ്യകരമായ ആഹാരശീലം കുട്ടികളിൽ രൂപപ്പെടുത്തുക എന്നീ ഉദ്ദേശത്തോടുകൂടിയാണ് മേള സംഘടിപ്പിച്ചത്.

റിട്ടയേർഡ് അധ്യാപകനായ ശ്രീ രവി മേതല്ലൂർ മേള ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. തോമസ് കിടാരത്തിൽ, ഹെഡ്‌മിസ്ട്രസ് ജെസ്സി ആന്റണി, ക്ലബ്ബ് കൺവീനർ ജീന തോമസ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/161132/a-food-fair-was-organized)