---
title: "കേന്ദ്രത്തിന്റെ കേരളവിരുദ്ധ സമീപനം; ഡല്‍ഹിയില്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം"
english_title: "Pinarai vijayan "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/161161/pinarai-vijayan"
published_at: "2023-11-10T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654e402876ea4_n5554990821699626948251741cec2f8d05b16a6e6550fd4584564fcdcbbf2a4f15db31cfc2c09af92363cc.jpg"
keywords: []
---

# കേന്ദ്രത്തിന്റെ കേരളവിരുദ്ധ സമീപനം; ഡല്‍ഹിയില്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം

> **Lead Summary:** **തിരുവനന്തപുരം: **കേന്ദ്രത്തിന്റെ കേരള വിരുദ്ധ സമീപനത്തിനെതിരെ ഡല്‍ഹിയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്താൻ എല്‍ഡിഎഫ്. ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജൻ ഇക്കാര്യം അറിയിച്ചത്. ജനുവരിയില്‍ ഡല്‍ഹിയിലെ ഭരണസിരാകേന്ദ്രത്തിന് മുന്നില്‍ നടക്കുന്ന പ്രതിഷേധ സമരത്തില്‍ എല്‍ഡിഎഫിന്റെ മുഴുവൻ എംഎല്‍എമാരും എംപിമാരും പങ്കെടുക്കുമെന്ന് ഇപി ജയരാജൻ അറയിച്ചു.

## Article Content

**തിരുവനന്തപുരം: **കേന്ദ്രത്തിന്റെ കേരള വിരുദ്ധ സമീപനത്തിനെതിരെ ഡല്‍ഹിയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്താൻ എല്‍ഡിഎഫ്. ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജൻ ഇക്കാര്യം അറിയിച്ചത്. ജനുവരിയില്‍ ഡല്‍ഹിയിലെ ഭരണസിരാകേന്ദ്രത്തിന് മുന്നില്‍ നടക്കുന്ന പ്രതിഷേധ സമരത്തില്‍ എല്‍ഡിഎഫിന്റെ മുഴുവൻ എംഎല്‍എമാരും എംപിമാരും പങ്കെടുക്കുമെന്ന് ഇപി ജയരാജൻ അറയിച്ചു.

കേരളത്തിന് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ കേന്ദ്രം തടഞ്ഞിവെച്ചിരിക്കുകയാണ്. കേരളത്തിന് നല്‍കേണ്ട 58000 കോടി രൂപയുടെ സഹായം കേന്ദ്രം നിഷേധിക്കുന്നു. 18 യുഡിഎഫ് എംപിമാര്‍ ഇവിടെ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ ഇവരാരും കേരളത്തോട് കാട്ടുന്ന ഈ അവഗണനക്കെതിരെ ഒരു ഇടപെടലും നടത്തുന്നില്ലെന്നും ഇപി ജയരാജൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ യോഗത്തില്‍ ആവശ്യപ്പെട്ടിട്ടും യുഡിഎഫ് എംപിമാര്‍ മുഖം തിരിച്ച്‌ നില്‍ക്കുകയാണ്. കേരളം കൊടുക്കുന്ന നിവേദനത്തില്‍ ഒപ്പിടാൻ പോലും എംപിമാര്‍ തയ്യാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തോടുള്ള സമീപനത്തിനെതിരെ സംസ്ഥാന തലത്തില്‍ വിപുലമായ കണ്‍വൻഷൻ നടത്തുമെന്ന് ഇപി അറിയിച്ചു. ജില്ലാ തലത്തില്‍ പ്രത്യേകം യോഗം വിളിക്കും. നവകേരള സദസ്സിനോട് അനുബന്ധമായി കേന്ദ്രസര്‍ക്കാരിന്റെ അവഗണനക്കെതിരെ സെമിനാറുകള്‍ സംഘടിപ്പിക്കും. അതില്‍ കേരളത്തോട് താത്പര്യമുള്ള എല്ലാ പാര്‍ട്ടികളെയും പങ്കെടുപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/161161/pinarai-vijayan)