---
title: "മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസ്:  സുരേഷ് ഗോപി 18-ന് ഹാജരാകണം"
english_title: "Sureshgopi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/161251/sureshgopi"
published_at: "2023-11-11T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654f06c8da350_download_-_2023-09-28T182641.575.jpeg"
keywords: []
---

# മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസ്:  സുരേഷ് ഗോപി 18-ന് ഹാജരാകണം

> **Lead Summary:**  **കോഴിക്കോട്**: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ സുരേഷ് ഗോപിക്ക് നടക്കാവ് പോലീസ് നോട്ടീ സയച്ചു. നവംബർ 18-ന് സ്റ്റേഷനിൽ ഹാജരാകാനാണ് നോട്ടീസിൽ പറയുന്നത്. സിറ്റി പോലീസ് കമ്മിഷണർക്ക് മാധ്യമപ്രവർത്തക നൽ കിയ പരാതി പീന്നിട് നടക്കാവ് പോലീസിന് കൈമാറുകയായിരുന്നു.

## Article Content

 **കോഴിക്കോട്**: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ സുരേഷ് ഗോപിക്ക് നടക്കാവ് പോലീസ് നോട്ടീ സയച്ചു. നവംബർ 18-ന് സ്റ്റേഷനിൽ ഹാജരാകാനാണ് നോട്ടീസിൽ പറയുന്നത്. സിറ്റി പോലീസ് കമ്മിഷണർക്ക് മാധ്യമപ്രവർത്തക നൽ കിയ പരാതി പീന്നിട് നടക്കാവ് പോലീസിന് കൈമാറുകയായിരുന്നു.

ഐ.പി.സി. 354 എ. പ്രകാരം ലൈംഗിക ഉദ്ദേശ്യത്തോടെ പെരുമാറിയെന്നതിനാണ് കേസെടുത്തത്. ഒക്ടോബർ 27-നാണ് സംഭവം. സ്വകാര്യ ഹോട്ടലിൽവച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുന്ന തിനിടെ സുരേഷ് ഗോപി മാധ്യമപ്രവർത്തകയുടെ തോളിൽ കൈ വെക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/161251/sureshgopi)