---
title: "#Maoist | വാളത്തോടിൽ വീണ്ടും 6 അംഗ മാവോയിസ്റ്റ് സംഘമെത്തി"
english_title: "Maoist group has again arrived at Walathod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/161254/maoist-group-has-again-arrived-at-walathod"
published_at: "2023-11-11T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654f08df36e3d_Picsart_23-11-11_10-17-55-076.jpg"
keywords: []
---

# #Maoist | വാളത്തോടിൽ വീണ്ടും 6 അംഗ മാവോയിസ്റ്റ് സംഘമെത്തി

> **Lead Summary:** **കണ്ണൂർ**: വാളത്തോടിൽ വീണ്ടും 6 അംഗ മാവോയിസ്റ്റ് സംഘമെത്തി.വയനാട്ടിൽ നടന്ന വെടിവെപ്പിനെ തുടർന്ന് കണ്ണൂർ ജില്ലയിലെ മാവോയിസ്റ്റ് സാന്നിധ്യം ഉള്ള പോലീസ് സ്റ്റേഷൻ പരിധികളിൽ കനത്ത സുരക്ഷ ഒരുക്കിയപ്പോഴും വാളത്തോട്ടിലെ രണ്ട് വീടുകളിൽ എത്തിയ മാവോയിസ്റ്റ് സംഘം പാകം ചെയ്ത ഭക്ഷണവും ഭക്ഷണസാധനങ്ങളും വാങ്ങിയാണ് തിരികെ കാട്ടിലേക്ക് മടങ്ങിയത്.

## Article Content

**കണ്ണൂർ**: വാളത്തോടിൽ വീണ്ടും 6 അംഗ മാവോയിസ്റ്റ് സംഘമെത്തി.വയനാട്ടിൽ നടന്ന വെടിവെപ്പിനെ തുടർന്ന് കണ്ണൂർ ജില്ലയിലെ മാവോയിസ്റ്റ് സാന്നിധ്യം ഉള്ള പോലീസ് സ്റ്റേഷൻ പരിധികളിൽ കനത്ത സുരക്ഷ ഒരുക്കിയപ്പോഴും വാളത്തോട്ടിലെ രണ്ട് വീടുകളിൽ എത്തിയ മാവോയിസ്റ്റ് സംഘം പാകം ചെയ്ത ഭക്ഷണവും ഭക്ഷണസാധനങ്ങളും വാങ്ങിയാണ് തിരികെ കാട്ടിലേക്ക് മടങ്ങിയത്.

വ്യാഴാഴ്ച രാത്രി ഏഴരക്കും എട്ടിനും ഇടയിലാണ് സംഭവം. വാളത്തോട്ടിലെ അയൽവാസികളായ കാട്ടുപറമ്പിൽ ഗോപാലൻ കുറ്റ്യാനിയിൽ ജോസ് എന്നിവരുടെ വീടുകളിലാണ് നാല് പുരുഷന്മാരും രണ്ട് സ്ത്രീകളും അടങ്ങുന്ന ആയുധധാരികളായ മാവോയിസ്റ്റ് സംഘം രാത്രി എത്തിയത്. പതിവിന് വിപരീതമായി സംഘം പാകം ചെയ്ത ഭക്ഷണവും മറ്റ് ഭക്ഷണ സാധനങ്ങളും വാങ്ങിയാണ് അരമണിക്കൂറിനുള്ളിൽ തിരികെ പോയത്.പാകം ചെയ്ത ഭക്ഷണസാധനങ്ങൾക്ക് പുറമേ മറ്റു സാധനങ്ങൾ നിർബന്ധപൂർവ്വം ചോദിച്ചു വാങ്ങുകയായിരുന്നു ഇവർ. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/161254/maoist-group-has-again-arrived-at-walathod)