---
title: "#thirunelli | ശ്രീ തിരുനെല്ലി ക്ഷേത്രത്തിലെ തുലാം വാവ് ബലി നവംബർ 13ന് "
english_title: "Thirunelli"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/161258/thirunelli"
published_at: "2023-11-11T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654f0e5d63979_download_(1)_(25).jpeg"
keywords: []
---

# #thirunelli | ശ്രീ തിരുനെല്ലി ക്ഷേത്രത്തിലെ തുലാം വാവ് ബലി നവംബർ 13ന് 

> **Lead Summary:**  ശ്രീ തിരുനെല്ലി ക്ഷേത്രത്തിലെ തുലാം വാവ് ബലികർമ്മം തിങ്കളാഴ്ച്ച രാവിലെ 5 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ ഉണ്ടായിരിക്കുന്നതാണ്. ക്ഷേത്രത്തിൽ എത്തുന്ന ഭക്തജനങ്ങളുടെ സൗകര്യാർത്ഥം രശീതി വിതരണത്തിനും ബലി സാധന വിതരണത്തിനും കൂടുതൽ കൗണ്ടറുകൾ തുറന്നു പ്രവർത്തിക്കുന്നതാണ്. പാപനാശിനിയിൽ ബലികർമ്മം ചെയ്യിക്കുന്നതിന് കൂടുതൽ കർമികളെയും ഏർപ്പെടുത്തിയിട്ടുണ്ട്.

## Article Content

 ശ്രീ തിരുനെല്ലി ക്ഷേത്രത്തിലെ തുലാം വാവ് ബലികർമ്മം തിങ്കളാഴ്ച്ച രാവിലെ 5 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ ഉണ്ടായിരിക്കുന്നതാണ്. ക്ഷേത്രത്തിൽ എത്തുന്ന ഭക്തജനങ്ങളുടെ സൗകര്യാർത്ഥം രശീതി വിതരണത്തിനും ബലി സാധന വിതരണത്തിനും കൂടുതൽ കൗണ്ടറുകൾ തുറന്നു പ്രവർത്തിക്കുന്നതാണ്. പാപനാശിനിയിൽ ബലികർമ്മം ചെയ്യിക്കുന്നതിന് കൂടുതൽ കർമികളെയും ഏർപ്പെടുത്തിയിട്ടുണ്ട്.

യാത്രാ സൗകര്യത്തിനായി കൂടുതൽ ബസ് അനുവദിക്കുന്നതിനായി കെഎസ്ആർടിസി ഡിപ്പോയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്ക് സൗജന്യമായി ലഘു ഭക്ഷണവും നൽകുന്നതാണ്. എന്ന്  എക്സിക്യൂട്ടീവ് ഓഫീസിൽ തിരുനെല്ലി ദേവസ്വം ബോർഡ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/161258/thirunelli)