---
title: "#cpm | സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഇന്ന് കോഴിക്കോട്"
english_title: "C P M"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/161259/c-p-m"
published_at: "2023-11-11T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654f0e77f40f9_Screenshot_2023-11-11-10-47-10-37_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #cpm | സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഇന്ന് കോഴിക്കോട്

> **Lead Summary:** **കോഴിക്കോട്**: സി പിഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഇന്ന് കോഴിക്കോട് നടക്കും. കോഴിക്കോട് സരോവരം ട്രേഡ് സെന്ററിൽ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

## Article Content

**കോഴിക്കോട്**: സി പിഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഇന്ന് കോഴിക്കോട് നടക്കും. കോഴിക്കോട് സരോവരം ട്രേഡ് സെന്ററിൽ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

ഗാസയിലെ കൂട്ടക്കൊല അവസാനിപ്പിക്കുക, സ്വതന്ത്ര പലസ്തീൻ രാഷ്ട്രം യാഥാർഥ്യമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. വൈകുന്നേരം നാല് മണിക്കാണ് സെമിനാർ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ തുടങ്ങിയവർ പങ്കെടുക്കും.

സിപിഐ നേതാവ് ബിനോയ് വിശ്വം, എം വി ശ്രേയാംസ്‌കുമാർ അടക്കമുള്ള ഘടകകക്ഷി നേതാക്കളും പരിപാടിക്കെത്തും. സമസ്ത നേതാവ് ഉമർ ഫൈസി മുക്കം, എ പി വിഭാഗം നേതാവ് സി മുഹമ്മദ് ഫൈസി, കെഎൻഎം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുള്ളക്കോയ, എംഇഎസ് പ്രതിനിധിയായി ഫസൽ ഗഫൂർ എന്നിവരും പരിപാടിയിൽ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/161259/c-p-m)