---
title: "റേഷൻ കടകൾ ഇന്ന് പ്രവർത്തിക്കും"
english_title: "Ration shop"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/161268/ration-shop"
published_at: "2023-11-11T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654f13adaeab8_ration-shop-696x418.jpg"
keywords: []
---

# റേഷൻ കടകൾ ഇന്ന് പ്രവർത്തിക്കും

> **Lead Summary:** **തിരുവനന്തപുരം** : റേഷൻ കടകളിലെ ഇ-പോസ് മെഷീനിലെ ആധാർ സ്ഥിരീകരണത്തിന് സഹായിക്കുന്ന ഐ.ടി മിഷൻ ഡാറ്റ സെന്ററിലെ എ.യു.എ സെർവറിൽ ഉണ്ടായ തകരാർ പരിഹരിച്ചതായി ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. ശനിയാഴ്ച മുതൽ റേഷൻ കടകൾ സാധാരണ നിലയിൽ തുടരുമെന്നും മന്ത്രി അറിയിച്ചു.

## Article Content

**തിരുവനന്തപുരം** : റേഷൻ കടകളിലെ ഇ-പോസ് മെഷീനിലെ ആധാർ സ്ഥിരീകരണത്തിന് സഹായിക്കുന്ന ഐ.ടി മിഷൻ ഡാറ്റ സെന്ററിലെ എ.യു.എ സെർവറിൽ ഉണ്ടായ തകരാർ പരിഹരിച്ചതായി ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. ശനിയാഴ്ച മുതൽ റേഷൻ കടകൾ സാധാരണ നിലയിൽ തുടരുമെന്നും മന്ത്രി അറിയിച്ചു.

വെള്ളിയാഴ്ച ഇ-പോസ് മെഷീൻ പണിമുടക്കിയതിനാൽ സംസ്ഥാനത്ത് റേഷൻ വിതരണം മുടങ്ങിയിരുന്നു. രാവിലെ കട തുറന്ന വ്യാപാരികൾക്ക് ലോഗിൻ ചെയ്യാനായില്ല. രണ്ടും മൂന്നും തവണ ഇ-പോസ് സ്കാനറിൽ കൈവിരൽ പതിച്ചിട്ടും ലോഗിൻ ചെയ്യാൻ കഴിയാതെ സ്വന്തം കടയുടെ പാസ് കോഡ് നമ്പർ ഉപയോഗിച്ചാണ് പലരും കടകൾ തുറന്നത്.ഉച്ചയ്ക്ക് ശേഷം ഭക്ഷ്യ മന്ത്രിയുടെ ഓഫീസ് റേഷൻ കടകൾക്ക് അവധിയും നൽകിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/161268/ration-shop)