---
title: "#applynow | അപേക്ഷ ക്ഷണിച്ചു"
english_title: "Apply now"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/161287/apply-now"
published_at: "2023-11-11T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654f1cef49c60_images.png"
keywords: []
---

# #applynow | അപേക്ഷ ക്ഷണിച്ചു

> **Lead Summary:** ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പ്രധാനമന്ത്രി മത്സ്യസമ്പദ്‌യോജന പദ്ധതിയുടെ വിവിധ ഘടക പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ശുദ്ധജല മത്സ്യ ഹാച്ചറി, ഇന്‍സുലേറ്റഡ് വെഹിക്കിള്‍, ശുദ്ധജല കള നിര്‍മാണം, ഓരുജല കള നിര്‍മാണം, ഓരുജല കൂട്ടുകൃഷി, കല്ലുമ്മക്കായക്കൃഷി, ഓരുജല ബയോഫ്‌ലോക്ക് കള നിര്‍മാണം, ഇന്റഗ്രേറ്റഡ് ഓര്‍ണമെന്റല്‍ ഫിഷ് റിയറിങ് യൂണിറ്റ്, മീഡിയം സ്‌കെയില്‍ റിയറിങ് യൂണിറ്റ് എന്നിവയാണ് ഘടക പദ്ധതികള്‍.

## Article Content

ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പ്രധാനമന്ത്രി മത്സ്യസമ്പദ്‌യോജന പദ്ധതിയുടെ വിവിധ ഘടക പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ശുദ്ധജല മത്സ്യ ഹാച്ചറി, ഇന്‍സുലേറ്റഡ് വെഹിക്കിള്‍, ശുദ്ധജല കള നിര്‍മാണം, ഓരുജല കള നിര്‍മാണം, ഓരുജല കൂട്ടുകൃഷി, കല്ലുമ്മക്കായക്കൃഷി, ഓരുജല ബയോഫ്‌ലോക്ക് കള നിര്‍മാണം, ഇന്റഗ്രേറ്റഡ് ഓര്‍ണമെന്റല്‍ ഫിഷ് റിയറിങ് യൂണിറ്റ്, മീഡിയം സ്‌കെയില്‍ റിയറിങ് യൂണിറ്റ് എന്നിവയാണ് ഘടക പദ്ധതികള്‍.

നിശ്ചിത മാതൃകയിലുള്ള അപേക്ഷ കണ്ണൂര്‍, തലശ്ശേരി, അഴീക്കോട്, മാടായി എന്നീ മത്സ്യഭവന്‍ ഓഫീസുകളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം നവംബര്‍ 25ന് വൈകിട്ട് നാല് മണി വരെ ബന്ധപ്പെട്ട ഓഫീസുകളില്‍ സ്വീകരിക്കും. ഫോണ്‍: 0497 2732340. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/161287/apply-now)