---
title: "ഇനിയും സർക്കാർ സമീപനം ഇതാണെങ്കിൽ കർഷക ആത്മഹത്യ ആവർത്തിക്കും: വി ഡി സതീശൻ"
english_title: "V D satheesan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/161305/v-d-satheesan"
published_at: "2023-11-11T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654f2af2882eb_Screenshot_2023-11-11-12-48-12-02_680d03679600f7af0b4c700c6b270fe7.jpg"
keywords: []
---

# ഇനിയും സർക്കാർ സമീപനം ഇതാണെങ്കിൽ കർഷക ആത്മഹത്യ ആവർത്തിക്കും: വി ഡി സതീശൻ

> **Lead Summary:** **തിരുവനന്തപുരം**: ഇനിയും സർക്കാർ സമീപനം ഇതാണെങ്കിൽ കർഷക ആത്മഹത്യ ആവർത്തിക്കുമെന്ന് വി ഡി സതീശൻ പ്രതികരിച്ചു.കാർഷിക മേഖലയിൽ സംഭവിക്കുന്ന കാര്യങ്ങൾ പ്രതിപക്ഷം നേരത്തെ ഉയർത്തി കൊണ്ട് വന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നെല്ല് സംഭരണത്തിൽ സർക്കാർ പരാജയപ്പെട്ടു. മാസങ്ങൾ കഴിഞ്ഞിട്ടും സർക്കാർ പണം നൽകുന്നില്ല.

## Article Content

**തിരുവനന്തപുരം**: ഇനിയും സർക്കാർ സമീപനം ഇതാണെങ്കിൽ കർഷക ആത്മഹത്യ ആവർത്തിക്കുമെന്ന് വി ഡി സതീശൻ പ്രതികരിച്ചു.കാർഷിക മേഖലയിൽ സംഭവിക്കുന്ന കാര്യങ്ങൾ പ്രതിപക്ഷം നേരത്തെ ഉയർത്തി കൊണ്ട് വന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നെല്ല് സംഭരണത്തിൽ സർക്കാർ പരാജയപ്പെട്ടു. മാസങ്ങൾ കഴിഞ്ഞിട്ടും സർക്കാർ പണം നൽകുന്നില്ല.

ആലപ്പുഴ തകഴിയിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു സതീശൻ‌. 'ഞാൻ പരാജയപ്പെട്ടു പോയി, ഞാൻ ഒരു കൃഷിക്കാരനാണ്',ശബ്ദരേഖ പുറത്ത് പിആർഎസിന് സർക്കാർ പണം നൽകുന്നില്ല. സാമൂഹിക സുരക്ഷാ പെൻഷൻ മുടങ്ങിയിട്ട് നാല് മാസമായി. ധനപ്രതിസന്ധി ഹൈക്കോടതിയിൽ സമ്മതിച്ചെങ്കിലും മുഖ്യമന്ത്രി സമ്മതിക്കുന്നില്ല.

ജിഎസ്ടി ജീവനക്കാർ നികുതി പിരിക്കുന്നില്ല. നവകേരള സദസ്സ് സിപിഐഎമ്മിന്റെ രാഷ്ട്രീയ പ്രചാരണ പരിപാടിയാണ്. തിരഞ്ഞെടുപ്പ് പ്രചാരണം സർക്കാർ ചെലവിൽ വേണ്ട. എല്ലാ തദ്ദേശ സ്ഥാപനങ്ങളോടും സഹകരണ ബാങ്കുകളോടും സംഭാവന നൽകാൻ പറഞ്ഞു.

നവകേരള സദസ്സ് പാർട്ടി ചെലവിൽ നടത്തണം, പാവപ്പെട്ടവന്റെ പണം കൊണ്ടല്ല വേണ്ടത്. ധനപ്രതിസന്ധിക്ക് കാരണം സർക്കാർ നികുതി പിരിക്കാത്തതാണെന്നും വി ഡി സതീശൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/161305/v-d-satheesan)