---
title: "#ariffmuhammadkhan | ആഘോഷങ്ങളുടെ പേരിൽ സർക്കാർ ധൂർത്തടിക്കുന്നു; സർക്കാരിനെ വിമർശിച്ച് ​ഗവർണർ"
english_title: "Ariffmuhammadkhan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/161333/ariffmuhammadkhan"
published_at: "2023-11-11T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654f41a03ee87_images_(2)_(4).jpeg"
keywords: []
---

# #ariffmuhammadkhan | ആഘോഷങ്ങളുടെ പേരിൽ സർക്കാർ ധൂർത്തടിക്കുന്നു; സർക്കാരിനെ വിമർശിച്ച് ​ഗവർണർ

> **Lead Summary:** **തിരുവനന്തപുരം**: സർക്കാരിനെതിരെ വിമർശനം തുടർന്ന് കേരള ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആഘോഷങ്ങളുടെ പേരിൽ സർക്കാർ ധൂർത്തടിക്കുന്നുവെന്ന് ​ഗവർണർ കുറ്റപ്പെടുത്തി. പെൻഷൻ പോലും ലഭിക്കാതെ പലരും കഷ്ടപ്പെടുകയാണന്നും ​അദ്ദേഹം ചൂണ്ടിക്കാണിച്ചു. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് വേണ്ടിയും വൻ തുകയാണ് ചെലവഴിക്കുന്നതെന്നും ​ഗവർണർ പറഞ്ഞു. കുട്ടനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിലും ​ഗവർണർ സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചു. കർഷകർ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്.

## Article Content

**തിരുവനന്തപുരം**: സർക്കാരിനെതിരെ വിമർശനം തുടർന്ന് കേരള ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആഘോഷങ്ങളുടെ പേരിൽ സർക്കാർ ധൂർത്തടിക്കുന്നുവെന്ന് ​ഗവർണർ കുറ്റപ്പെടുത്തി. പെൻഷൻ പോലും ലഭിക്കാതെ പലരും കഷ്ടപ്പെടുകയാണന്നും ​അദ്ദേഹം ചൂണ്ടിക്കാണിച്ചു. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് വേണ്ടിയും വൻ തുകയാണ് ചെലവഴിക്കുന്നതെന്നും ​ഗവർണർ പറഞ്ഞു. കുട്ടനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിലും ​ഗവർണർ സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചു. കർഷകർ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്.

താൻ കർഷകന്റെ കുടുംബത്തിനൊപ്പമാണെന്നും ​ഗവർണർ വ്യക്തമാക്കി. കർഷകന്റെ കുടുംബത്തെ കാണാൻ തിരുവല്ലയിലെത്തുമെന്നും ​ഗവർണർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/161333/ariffmuhammadkhan)