---
title: "ആത്മഹത്യ നടക്കുമ്പോൾ മാത്രം കർഷകരുടെ പ്രശ്നങ്ങൾക്ക് ശ്രദ്ധ ലഭിക്കുന്ന സമീപനം മാറണം: ഗവർണർ"
english_title: "Sucide"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/161348/sucide"
published_at: "2023-11-11T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654f4e49a0290_IMG-20231111-WA0001.jpg"
keywords: []
---

# ആത്മഹത്യ നടക്കുമ്പോൾ മാത്രം കർഷകരുടെ പ്രശ്നങ്ങൾക്ക് ശ്രദ്ധ ലഭിക്കുന്ന സമീപനം മാറണം: ഗവർണർ

> **Lead Summary:**  **ആലപ്പുഴ**: സർക്കാരിനെതിരെ തുറന്നടിച്ച് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ. പെൻഷൻ പോലും ലഭിക്കാതെ പലരും കഷ്ടപ്പെടുമ്പോൾ സർക്കാർ ആഘോഷങ്ങളുടെ പേരിൽ ധൂർത്ത് നടത്തുകയാണെന്ന് ഗവർണർ തുറന്നടിച്ചു.

## Article Content

 **ആലപ്പുഴ**: സർക്കാരിനെതിരെ തുറന്നടിച്ച് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ. പെൻഷൻ പോലും ലഭിക്കാതെ പലരും കഷ്ടപ്പെടുമ്പോൾ സർക്കാർ ആഘോഷങ്ങളുടെ പേരിൽ ധൂർത്ത് നടത്തുകയാണെന്ന് ഗവർണർ തുറന്നടിച്ചു.

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകൾക്കായി സർക്കാർ വൻ തുക ചെലവഴിക്കുകയാണെന്നും ഗവർണർ വിമർശിച്ചു.

രാജ്ഭവനിലെ അധികച്ചെലവെന്ന ആക്ഷേപത്തെ കുറിച്ചും അദ്ദേഹം തുറന്ന് സംസാരിച്ചു. അധികച്ചെലവുണ്ടെന്ന് ആക്ഷേപമുണ്ടെങ്കിൽ മാദ്ധ്യമങ്ങളോടല്ല അക്കാര്യം പറയേണ്ടത്.

മറ്റ് രാജ്ഭവനുകളുടെ ചെലവുമായി വേണമെങ്കിൽ താരതമ്യം ചെയ്യാമെന്നും രാജ്ഭവന് വേണ്ടി തുക പാസ്സാക്കുന്നവർക്ക് അത് നിർത്താമല്ലോയെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം ആലപ്പുഴയിലെ കർഷകന്റെ ആത്മഹത്യയിലും ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ പ്രതികരിച്ചു. കർഷകർ അടക്കം നേരിടുന്നത് വലിയ ബുദ്ധിമുട്ടാണെന്നും കർഷക ആത്മഹത്യയെ കുറിച്ച് അറിഞ്ഞത് ഇപ്പോൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

കർഷകന്റെ കുടുംബത്തോടൊപ്പം ആണ് താനെന്നും ഇക്കാര്യത്തിൽ എന്ത് ചെയ്യാൻ പറ്റും എന്ന് നോക്കുമെന്നും ഗവർണർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/161348/sucide)