---
title: "കളമശ്ലേരി സ്ഫോടന കേസ് പ്രതി ഡൊമനിക് മാർട്ടിനെ കൊരട്ടിയിൽ എത്തിച്ച് തെളിവെടുത്തു"
english_title: "Kalamassery bomb blast"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/161353/kalamassery-bomb-blast"
published_at: "2023-11-11T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654f4fc60fce3_IMG-20231111-WA0002.jpg"
keywords: []
---

# കളമശ്ലേരി സ്ഫോടന കേസ് പ്രതി ഡൊമനിക് മാർട്ടിനെ കൊരട്ടിയിൽ എത്തിച്ച് തെളിവെടുത്തു

> **Lead Summary:** സ്ഫോടനത്തിന് ശേഷം കൊരട്ടിയിലെ മിറാക്കിൾ റെസിഡൻസിയിൽ റൂമെടുത്താണ് മാർട്ടിൻ വീഡിയോ ചിത്രീകരിച്ചത്.

## Article Content

സ്ഫോടനത്തിന് ശേഷം കൊരട്ടിയിലെ മിറാക്കിൾ റെസിഡൻസിയിൽ റൂമെടുത്താണ് മാർട്ടിൻ വീഡിയോ ചിത്രീകരിച്ചത്.

സംഭവത്തിനുശേഷം സീൽ ചെയ്ത ഹോട്ടൽ മുറിയിൽ മാർട്ടിനെ എത്തിച്ച് തെളിവെടുത്തു. വീഡിയോ ചിത്രീകരിച്ചത് എങ്ങനെയെന്നും ഹോട്ടൽ മുറിയിൽ നടന്ന കാര്യങ്ങളും പോലീസിനോട് വിശദീകരിച്ചു.

സംഭവത്തിനുശേഷം മുറിയിൽ നിന്ന് മാർട്ടിന്റെ വിരലടയാളം ഉൾപ്പെടെ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. ഇവിടെ നിന്നായിരുന്നു മാർട്ടിൻ പിന്നാലെ കൊടകര പോലീസ് സ്റ്റേഷനിൽ എത്തിയത്.

പോലീസ് സ്റ്റേഷനിലും മാർട്ടിനെ എത്തിച്ച് തെളിവെടുപ്പ് നടത്തും. സ്റ്റേഷനിലേക്ക് മാർട്ടിൻ എത്തിയ ഇരുചക്രവാഹനവും നിലവിൽ പോലീസ് സ്റ്റേഷൻ വളപ്പിൽ ഉണ്ട്. കൊടകരയിലും കൊരട്ടിയിലുമായി നടത്തുന്ന തെളിവെടുപ്പിൽ നിർണായക തെളിവുകൾ കണ്ടെത്താൻ കഴിയുമെന്ന് പ്രതീക്ഷയിലാണ് അന്വേഷണസംഘം.

പ്രതിയുടെ വിദേശബന്ധത്തിനൊപ്പം സ്ഫോടകവസ്തുക്കൾ വാങ്ങുന്നതിന് എവിടെ നിന്നാണ് സാമ്പത്തികസ്രോതസ്സും കിട്ടിയതെന്നും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/161353/kalamassery-bomb-blast)