---
title: "കുസാറ്റ് ഹോസ്റ്റലില്‍ എസ്.എഫ്.ഐ - കെ.എസ്.യു സംഘര്‍ഷം; നാലുപേര്‍ക്ക് പരിക്കേറ്റു "
english_title: "Cucat hostal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/161356/cucat-hostal"
published_at: "2023-11-11T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654f51f0da44b_IMG-20231111-WA0003.jpg"
keywords: []
---

# കുസാറ്റ് ഹോസ്റ്റലില്‍ എസ്.എഫ്.ഐ - കെ.എസ്.യു സംഘര്‍ഷം; നാലുപേര്‍ക്ക് പരിക്കേറ്റു 

> **Lead Summary:** **കൊച്ചി**: കുസാറ്റ് ഹോസ്റ്റലിൽ എസ്.എഫ്.ഐ. കെ.എസ്.യു പ്രവർത്തകർ തമ്മിൽ സംഘർഷം.ശനിയാഴ്ച പുലർച്ചെയുണ്ടായ സംഘർഷത്തിൽ നാലു കെ.എസ്.യു പ്രവർത്തകർക്കു പരിക്കേറ്റു. ഇവരുടെ പരാതിയിൽ 14 എസ്.എഫ്.ഐ പ്രവർത്തകർക്കുനേരെ കളമശ്ശേരി പോലീസ് കേസെടുത്തു.

## Article Content

**കൊച്ചി**: കുസാറ്റ് ഹോസ്റ്റലിൽ എസ്.എഫ്.ഐ. കെ.എസ്.യു പ്രവർത്തകർ തമ്മിൽ സംഘർഷം.ശനിയാഴ്ച പുലർച്ചെയുണ്ടായ സംഘർഷത്തിൽ നാലു കെ.എസ്.യു പ്രവർത്തകർക്കു പരിക്കേറ്റു. ഇവരുടെ പരാതിയിൽ 14 എസ്.എഫ്.ഐ പ്രവർത്തകർക്കുനേരെ കളമശ്ശേരി പോലീസ് കേസെടുത്തു.

വെള്ളിയാഴ്ച കുസാറ്റിൽ നടന്ന യൂണിയൻ തിരഞ്ഞെടുപ്പിന്റെ തുടർച്ച എന്ന രീതിയിലാണ് കോളേജ് ഹോസ്റ്റലിൽ വെച്ചും സംഘർഷമുണ്ടായത്. തിരഞ്ഞെടുപ്പിൽ നിർണായക സ്ഥാനങ്ങളിലേക്കെല്ലാം എസ്.എഫ്.ഐ സ്ഥാനാർഥികളായിരുന്നു വിജയിച്ചത്.

നിലവിൽ സ്ഥിതി ശാന്തമാണ്. ഇന്നലെ തിരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ കെ.എസ്.യു - എം.എസ്.എഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായിരുന്നു.

മുന്നണിയായി പ്രവർത്തിച്ച തങ്ങളുടെ സ്ഥാനാർഥിക്കു കെ.എസ്.യു വോട്ടു ചെയ്തില്ലെന്നായിരുന്നു എം.എസ്.എഫിന്റെ ആരോപണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/161356/cucat-hostal)