---
title: "#Fathermanojottaplakal | ഫാദർ മനോജ് ഒറ്റപ്ലാക്കൽ മെമ്മോറിയൽ ജലച്ചായ ചിത്രരചന മത്സരം 'വരയോളം' എടൂരിൽ നടന്നു"
english_title: "Father Manoj Ottaplakal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/161375/father-manoj-ottaplakal"
published_at: "2023-11-11T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654f60e7bc17c_Picsart_23-11-11_16-33-42-374.jpg"
keywords: []
---

# #Fathermanojottaplakal | ഫാദർ മനോജ് ഒറ്റപ്ലാക്കൽ മെമ്മോറിയൽ ജലച്ചായ ചിത്രരചന മത്സരം 'വരയോളം' എടൂരിൽ നടന്നു

> **Lead Summary:** **എടൂർ**: ഫാദർ മനോജ് ഒറ്റപ്ലാക്കൽ മെമ്മോറിയൽ ജലച്ചായ ചിത്രരചന മത്സരം 'വരയോളം' എടൂരിൽ നടന്നു. അകാലത്തിൽ മരണമടഞ്ഞ ഫാദർ മനോജ് ഒറ്റപ്ലാക്കലിന്റെ ഓർമ്മയ്ക്കായി 2000 ഹൈസ്കൂൾ ബാച്ച് സുഹൃത്തുക്കളുടെ കൂട്ടായ്മ ' നെല്ലിക്ക' യാണ് ചിത്രരചന മത്സരം സംഘടിപ്പിച്ചത്.

## Article Content

**എടൂർ**: ഫാദർ മനോജ് ഒറ്റപ്ലാക്കൽ മെമ്മോറിയൽ ജലച്ചായ ചിത്രരചന മത്സരം 'വരയോളം' എടൂരിൽ നടന്നു. അകാലത്തിൽ മരണമടഞ്ഞ ഫാദർ മനോജ് ഒറ്റപ്ലാക്കലിന്റെ ഓർമ്മയ്ക്കായി 2000 ഹൈസ്കൂൾ ബാച്ച് സുഹൃത്തുക്കളുടെ കൂട്ടായ്മ ' നെല്ലിക്ക' യാണ് ചിത്രരചന മത്സരം സംഘടിപ്പിച്ചത്.

ഫാ. മനോജ് പഠിച്ചുവളർന്ന സ്കൂൾ അങ്കണത്തിൽ നടന്ന ചിത്രരചന മത്സരം എടൂർ സെൻറ് മേരീസ് ഫൊറോന വികാരി ഫാ.തോമസ് വടക്കേമുറി ഉദ്ഘാടനം ചെയ്തു. മനോജച്ചൻ വരച്ചു നിർത്തിയിടത്തുനിന്നും പുതിയ തലമുറ വരച്ചു തുടങ്ങിയ മത്സരത്തിൽ കണ്ണൂർ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ എഴുപതോളം കുട്ടികൾ പങ്കെടുത്തു.

പ്രശസ്ത ചിത്രകാരന്മാരായ എം ദാമോദരൻ, രാജേഷ് ചിറപ്പാട്, എം സി സജീവ് എന്നിവർ വിധികർത്താക്കളായിരുന്നു. നെല്ലിക്കയുടെ ഭാരവാഹികളായ ആൽവിൻ ജോസ്, അരുൺ സിറിയക്, എന്നിവർ സംസാരിച്ചു. നെല്ലിക്കയെകൂടാതെ, മണത്തണക്കൂട്ടം, മലബാർ ബിഎഡ് കോളേജ് വിദ്യാർത്ഥികൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

വിജയികൾക്കുള്ള സമ്മാനദാനം നവംബർ 19ന് തലശ്ശേരിയിൽ വച്ച് നടക്കുന്ന ഫാ മനോജിന്റെ ജീവചരിത്രം 'താലന്ത്'ൻ്റെ പ്രകാശന ചടങ്ങിൽ വച്ച് നടക്കും. സമ്മാനാർഹമായ ചിത്രങ്ങൾ വേദിയിൽ പ്രദർശിപ്പിക്കും. ഫാ. മനോജിന്റെ സഹപാഠിയും എഴുത്തുകാരിയുമായ ഹണി ഭാസ്കരനാണ് അച്ചന്റെ ജീവചരിത്രം എഴുതിയിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/161375/father-manoj-ottaplakal)