---
title: "നവജാത ശിശുവിന്‍റെ മരണം; മാതാപിതാക്കള്‍ അറസ്റ്റില്‍"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/161409/arrested"
published_at: "2023-11-11T19:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654f84b9f01ec_n55575153616997099876078337bf7a2125a226cccac3f391d6628ffcc5b2abec1d190140bf26a78dc0ae4b.jpg"
keywords: []
---

# നവജാത ശിശുവിന്‍റെ മരണം; മാതാപിതാക്കള്‍ അറസ്റ്റില്‍

> **Lead Summary:** **പെരുമ്ബാവൂര്‍: **എറണാകുളം പെരുന്പാവൂരില്‍ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. സംഭവത്തില്‍ അതിഥി തൊഴിലാളികളായ മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്‍റെ അച്ഛൻ ആസാം സ്വദേശി മുക്ഷിദുല്‍ ഇസ്ലാം, അമ്മ മുഷിതാ ഖാത്തൂൻ എന്നിവരെയാണ് പെരുമ്ബാവൂര്‍ പോലീസ് അറസ്റ്റു ചെയ്തത്. കുട്ടിയെ ഒഴിവാക്കുന്നതിന് വേണ്ടി രണ്ടുപേരും ചേര്‍ന്ന് കുഞ്ഞിനെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. 

## Article Content

**പെരുമ്ബാവൂര്‍: **എറണാകുളം പെരുന്പാവൂരില്‍ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. സംഭവത്തില്‍ അതിഥി തൊഴിലാളികളായ മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്‍റെ അച്ഛൻ ആസാം സ്വദേശി മുക്ഷിദുല്‍ ഇസ്ലാം, അമ്മ മുഷിതാ ഖാത്തൂൻ എന്നിവരെയാണ് പെരുമ്ബാവൂര്‍ പോലീസ് അറസ്റ്റു ചെയ്തത്. കുട്ടിയെ ഒഴിവാക്കുന്നതിന് വേണ്ടി രണ്ടുപേരും ചേര്‍ന്ന് കുഞ്ഞിനെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. 

കഴിഞ്ഞ ഒക്ടോബര്‍ എട്ടിനാണ് മുടിക്കലിലെ ആളൊഴിഞ്ഞ പ്രദേശത്ത് പത്ത് ദിവസം മാത്രം പ്രായമുള്ള കുട്ടിയുടെ മൃതശരീരം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

തെളിവ് നശിപ്പിക്കുന്നതിന് വേണ്ടി താമസസ്ഥലത്ത് നിന്നും വളരെ ദൂരെയുള്ള ആളൊഴിഞ്ഞ പ്രദേശത്ത് കുട്ടിയുടെ മൃതശരീരം ഉപേക്ഷിച്ചതെന്നും പോലീസ് കണ്ടെത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/161409/arrested)