---
title: "എം ഡി എം എയുമായി വീട്ടമ്മ അറസ്റ്റില്‍, പിടികൂടിയത് വാടക വീട്ടില്‍ നിന്ന്"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/161413/arrested"
published_at: "2023-11-11T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654f87a688d74_n5557322761699710788370e7b99dc7f2f447e4663f2f94faa302b107492f3be02b9eec0b07a3641a9f9515.jpg"
keywords: []
---

# എം ഡി എം എയുമായി വീട്ടമ്മ അറസ്റ്റില്‍, പിടികൂടിയത് വാടക വീട്ടില്‍ നിന്ന്

> **Lead Summary:** **കാസര്‍കോട്: **എം ഡി എം എയുമായി യുവതി പിടിയില്‍. എരിയാല്‍ പഞ്ചത്തുകുന്നില്‍ വാടകയ്ക്ക് താമസിക്കുന്ന എസ് റസൂണ യെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. വീട്ടമ്മയായ റംസൂണയില്‍ നിന്ന് 9.021 ഗ്രാം എം ഡി എം എയാണ് പിടികൂടിയത്.

## Article Content

**കാസര്‍കോട്: **എം ഡി എം എയുമായി യുവതി പിടിയില്‍. എരിയാല്‍ പഞ്ചത്തുകുന്നില്‍ വാടകയ്ക്ക് താമസിക്കുന്ന എസ് റസൂണ യെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. വീട്ടമ്മയായ റംസൂണയില്‍ നിന്ന് 9.021 ഗ്രാം എം ഡി എം എയാണ് പിടികൂടിയത്.

കഴിഞ്ഞ ദിവസം വൈകിട്ടാണ് യുവതി പിടിയിലായത്. കാസര്‍കോട് റേഞ്ച് അസി. എക്‌സൈസ് ഇൻസ്‌പെക്ടര്‍ ജെ ജോസഫിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് എം ഡി എം എ കണ്ടെത്തിയത്. യുവതിയെ ഈ മാസം 23 വരെ റിമാൻഡ് ചെയ്തു.

സംസ്ഥാനത്ത് എം ഡി എം എയുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കുന്നംകുളം മേഖലയിലേക്ക് എം ഡി എം എ എത്തിച്ചുനല്‍കുന്ന ചങ്ങരംകുളം സ്വദേശി വലിയകത്ത് വീട്ടില്‍ അഹമ്മദ് കബീര്‍ (24) കുറച്ച്‌ ദിവസം മുമ്ബ് പിടിയിലായിരുന്നു.

ആണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസര്‍ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/161413/arrested)